ക്യു ഐ സി ചര്‍ച്ചാ സദസ്സ്

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു.
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘സ്വാതന്ത്ര്യവും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളും’ വിഷയത്തില്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ഒ കെ പരുമല, ഡോ. കെ സി സാബു, മശ്ഹൂദ് തിരുത്തിയാട്, ശിഹാബുദ്ദീന്‍ മരുദത്ത്, റേഡിയോ മലയാളം ആര്‍ ജെ തുഷാര, നസീര്‍ പാനൂര്‍, അലി ചാലിക്കര പ്രസംഗിച്ചു.