16 Wednesday
July 2025
2025 July 16
1447 Mouharrem 20

ഖത്തീബ് കൗണ്‍സില്‍ പ്രവര്‍ത്തക സംഗമം

കോഴിക്കോട്: അഫ്ഗാന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ കെട്ടിവെക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ഗൂഢതന്ത്രങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്ന് ഖത്തീബ് കൗണ്‍സില്‍ കേരള സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. അഫ്ഗാനികള്‍ക്ക് സമാധാന ജീവിതം ഉറപ്പുവരുത്താനും രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിനും ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് സംഗമം അഭ്യര്‍ഥിച്ചു.
ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഖത്തീബ് കൗണ്‍സില്‍ ജില്ലാ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍, മഹല്ല്, ഖത്തീബ് മാന്വല്‍ നിര്‍മാണം, ഖുതുബ അക്കാദമി രൂപീകരണം എന്നിവക്ക് രൂപം നല്‍കി. എം അഹ്മദ് കുട്ടി മദനി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ സി സി മുഹമ്മദ് അന്‍സാരി, ഒ അബ്ദുല്ലത്തീഫ് മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.

Back to Top