ഖത്തീബ് കൗണ്‍സില്‍ സംഗമം
കൊടുവള്ളി: ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് സംഘടിത സകാത്ത് സംവിധാനം ശക്തിപ്പെടുത്തണമെന്ന് കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഖത്തീബ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മണ്ഡലം ചെയര്‍മാന്‍ എം പി അബ്ദുല്‍ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. പി അബ്ദുസലാം മദനി, എം പി മൂസ, പി വി അബ്ദുസ്സലാം മദനി, എം കെ പോക്കര്‍ സുല്ലമി, കെ കെ റഫീഖ് സലഫി, എന്‍ ടി അബ്ദുസലാം മദനി, ഇ കെഷൗക്കത്തലി സുല്ലമി, കെ പി അബ്ദുല്‍ അസീസ് സ്വലാഹി പ്രസംഗിച്ചു.