22 Wednesday
October 2025
2025 October 22
1447 Joumada I 0

വിദ്യാഭ്യാസ പരിഷ്‌കരണത്തിലെ ഉദാരവാദങ്ങള്‍ തള്ളിക്കളയണം – ഖതീബ് കൗണ്‍സില്‍ കേരള

കോഴിക്കോട്: വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറ പിടിച്ച് പുതുതലമുറയെ ഭൗതികവാദത്തിലേക്കും മതനിരാസത്തിലേക്കും തള്ളിവിടുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലെ ഉദാരവാദങ്ങള്‍ നീക്കം ചെയ്യണമെന്ന് ഖതീബ് കൗണ്‍സില്‍ കേരള സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. വിദ്യാലയങ്ങള്‍ മയക്കുമരുന്ന് മാഫിയകളുടെ സ്വാധീനവലയത്തില്‍ അകപ്പെടുന്നത് സര്‍ക്കാര്‍ ജാഗ്രതയോടെ കാണണം. ലഹരിവ്യാപനം തടയാന്‍ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കെ പി സകരിയ, ശംസുദ്ദീന്‍ പാലക്കോട്, കെ എം ഗുല്‍സാര്‍, വീരാന്‍ സലഫി, അബ്ദുസ്സലാം പുത്തൂര്‍, സുബൈര്‍ ആലപ്പുഴ, എം കെ പോക്കര്‍ സുല്ലമി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി പ്രസംഗിച്ചു.

Back to Top