9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ബസ് ഡിപ്പോകള്‍ മദ്യശാലകളാക്കാനുള്ള തീരുമാനം പിന്‍വലിക്കണം – ഖതീബ് കൗണ്‍സില്‍ കേരള

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് ഡിപ്പോകള്‍ വിദേശ മദ്യവില്‍പന കേന്ദ്രങ്ങളാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഖത്തീബ് കൗണ്‍സില്‍ കേരള സംസ്ഥാന പണ്ഡിതസംഗമം ആവശ്യപ്പെട്ടു. ഡിപ്പോയുടെ നഷ്ടം നിക ത്താന്‍ മനുഷ്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന മദ്യത്തെ വ്യാപകമാക്കുകയല്ല, മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. കുടുംബം, സമൂഹം, അനുഷ്ഠാനം, സംസ്‌കര ണം, സമകാലികം തുടങ്ങിയ വിഷയങ്ങളില്‍ ആത്മീയ ശിക്ഷണം നല്‍കുന്നതിനായി ആവിഷ്‌കരിച്ച തുടര്‍ പഠന പരിശീലന സംഗമം സ്‌റ്റെപ്പ്(സ്പിരിച്വല്‍ ടീച്ചിംഗ് ആന്റ് എംപവര്‍മെന്റ് പ്രോഗ്രാം) പ്രമുഖ പണ്ഡിതന്‍ കെ സി സി മുഹമ്മദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. പി മൂസക്കുട്ടി മദനി അധ്യക്ഷത വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ എം ജാബിര്‍ ആലുവ, ശംസുദ്ദീന്‍ പാലക്കോട്, പി അബ്ദുസ്സലാം മദനി കോഴിക്കോട്, അബ്ദുസ്സലീം അസ്ഹരി വയനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി സമാപന പ്രഭാഷണം നടത്തി. കണ്‍വീനര്‍ കെ എം കുഞ്ഞമ്മദ് മദനി സ്വാഗതം പറഞ്ഞു.

Back to Top