ഖത്തര്‍ വെളിച്ചം പദ്ധതി ഏഴാം മോഡ്യൂള്‍ പ്രകാശനം
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘വെളിച്ചം’ പദ്ധതിയുടെ ഏഴാമത് മോഡ്യൂള്‍ പ്രകാശനം മദീന പാക്കേജിങ് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് മാഹി നിര്‍വഹിച്ചു. ബിന്‍ ഉമ്രാന്‍ യൂണിറ്റ് പ്രസിഡന്റ് അബൂബക്കര്‍ ആതവനാട് ആദ്യ കോപ്പി ഏറ്റുവാങ്ങി. ക്യു എല്‍ എസ് ഡയരക്ടര്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍, അബ്ദുല്ലത്തീഫ് നല്ലളം, ഡോ. റസീല്‍ മൊയ്തീന്‍, മുജീബ് റഹ്മാന്‍ മദനി, വെളിച്ചം ചീഫ് കോര്‍ഡിനേറ്റര്‍ ഉമര്‍ ഫാറൂഖ്, എക്‌സാം കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് കല്ലിക്കണ്ടി, സുബൈര്‍ അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.