ഖുര്‍ആന്‍ മാനവതയുടെ വേദഗ്രന്ഥം
ദോഹ: വിശുദ്ധ ഖുര്‍ആന്‍ മാനവതയുടെ വേദഗ്രന്ഥമാണെന്നും ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ നടത്തു ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍ എന്‍ഡോവ്‌മെന്റ് ഡോ. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍താനി പ്രസ്താവിച്ചു. ‘വെളിച്ചം’ പത്താം വാര്‍ഷിക ത്തില്‍ പുതിയ മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹവും കാരുണ്യവും മാനവതയുമെല്ലാം സകല മനുഷ്യരും ഉള്‍ക്കൊള്ളേണ്ട സന്ദേശങ്ങളാണെന്ന് അദ്ദഹം അഭിപ്രായപ്പെട്ടു.
സമകാലിക ലോകത്ത് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സന്ദേശങ്ങള്‍ ഏറെ പ്രസക്തമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീ വര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.
സി എം മൗലവി ആലുവ, റാഫി പേരാമ്പ്ര, മുഹ്‌സിന പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ലത്തീഫ് നല്ലളം അദ്ധ്യക്ഷനായിരുന്നു. വെളിച്ചം 3 വിശദാംശങ്ങള്‍ ചെയര്‍മാന്‍ സിറാജ് ഇരിട്ടി അവതരിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ‘വെളിച്ചം’ ജനറല്‍ കവീനര്‍ ഉമര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
കേരള എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (ആര്‍കിടെക്ചര്‍) രണ്ടാം റാങ്ക് നേടിയ അംറീന്‍ ഇസ്‌കന്തറിന് ഉപഹാരം നല്‍കി. ‘വെളിച്ചം’ 3 ആദ്യ മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയലുകള്‍ക്ക് 33430722/ 55221797 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ചീഫ് കോഓഡിനേറ്റര്‍ മുജീബ് കുനിയില്‍ അറിയിച്ചു.