ഖത്തര്‍ റീജിയന്‍ ഫോക്കസ് മജ്ലിസ്
കണ്ണൂര്‍: സമകാലിക സാഹചര്യങ്ങളില്‍ ബദറിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച ഫോക്കസ് മജ്ലിസ് ശ്രദ്ധേയമായി.
ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഒ ഒ അമീര്‍ ഷാജി അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി, സഫീറുസലാം, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഇ ഒ ഹാരിസ് പി ടി, ഹാഫിസ് ഷബീര്‍, സി എഫ് ഒ ഫായിസ് എളയോടന്‍, ഇവന്റ് മാനേജര്‍ ആഷിഖ് സംവദിച്ചു.