ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിച്ച് അമേരിക്ക

ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പരിഗണിക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഖത്തറും യു എസും തമ്മിലുള്ള ബന്ധം ഔപചാരികമായി ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ വെച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ജോ ബൈഡനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ തീരുമാനിച്ചത്. വാഷിംഗ്ടണുമായുള്ള ബന്ധത്തില്‍ ഈ പദവി ദോഹയ്ക്ക് പ്രത്യേക സാമ്പത്തിക, സൈനിക ആനുകൂല്യങ്ങള്‍ നല്‍കും.
