ഖത്തര്‍ മലയാളി സമ്മേളനം നവംബറില്‍

ദോഹ: ‘കാത്തുവെക്കാം സൗഹൃദതീരം’ സന്ദേശവുമായി എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ ദോഹയില്‍ നടക്കും. ഉദ്ഘാടന സെഷന്‍, സാസ്‌കാരിക സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം, കുടുംബ സംഗമം, യുവജന സമ്മേളനം, കലാസന്ധ്യ, സമാപന സമ്മേളനം തുടങ്ങിയ സെഷനുകളിലായി കേരളത്തിലും പ്രമുഖര്‍ പങ്കെടുക്കും. സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, മുഖ്യരക്ഷാധികാരി എ പി മണികണ്ഠന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്, ചീഫ് കോര്‍ഡിനേറ്റര്‍ കെ മുഹമ്മദ് ഈസ, വൈസ് ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി, ഷാനവാസ് ബാവ, ഡോ. സമദ്, സമീര്‍ ഏറാമല, അഹ്മദ്കുട്ടി, എസ് എ എം ബഷീര്‍, ജൂട്ടാസ് പോള്‍, മുനീര്‍ മങ്കട, വര്‍ക്കി ബോബന്‍, ഡോ. സമീര്‍ മൂപ്പന്‍, ജോപ്പച്ചന്‍ തെക്കേകൂറ്റ്, നവാസ് പാലേരി, ഫൈസല്‍ സലഫി, അബൂബക്കര്‍ മാടപ്പാട്ട്, ഖലീല്‍ എ പി, സബ്കമ്മിറ്റി ഭാരവാഹികളായ ഡോ. സാബു, സിയാദ് കോട്ടയം, ആഷിഖ് അഹ്മദ്, സറീന അഹദ്, അമീനു റഹ്മാന്‍, മിനി സിബി, ഡോ. ബിജു ഗഫൂര്‍, അബ്ദുല്ലത്തീഫ് നല്ലളം പ്രസംഗിച്ചു.
