7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ രക്തദാന ക്യാമ്പ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും എം ജി എമ്മും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ രക്തദാന വിഭാഗത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീം രക്തം ദാനം നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം പേരാണ് രക്തം നല്‍കാന്‍ എത്തിയത്. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ അസീസ്, കണ്‍വീനര്‍ മുഹമ്മദ് ശൗലി, റിയാസ് വാണിമേല്‍, ജാസ്മിന്‍ നൗഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. റയാദ മെഡിക്കല്‍ സെന്റര്‍ രക്തദാതാക്കള്‍ക്ക് ഗിഫ്റ്റ്, ഫ്രീ ഹെല്‍ത്ത് ചെക്കപ്പ് വൗച്ചര്‍ എന്നിവ വിതരണം ചെയ്തു.

Back to Top