3 Monday
August 2026
2026 August 3
1448 Safar 18

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ‘വെളിച്ചം’ സംഗമം


ദോഹ: പ്രതിസന്ധി ഘട്ടങ്ങളില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ മനുഷ്യന് വഴി കാണിക്കുന്ന വെളിച്ചമാണ് വിശുദ്ധ ഖുര്‍ആനെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അഭിപ്രായപ്പെട്ടു. ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച വെളിച്ചം പഠിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഡോ. താജ് ആലുവ, അബ്ദുന്നാസര്‍ നദ്‌വി, ഫാത്തിമ ഹിബ, ഡോ. ജാബിര്‍ അമാനി, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സിറാജ് ഇരിട്ടി, സൈനബ അന്‍വാരിയ്യ പ്രസംഗിച്ചു. വിവിധ മത്സര വിജയികള്‍ക്ക് എ പി ഖലീല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

Back to Top