8 Tuesday
July 2025
2025 July 8
1447 Mouharrem 12

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ കണ്‍വന്‍ഷന്‍


ദോഹ: സാമൂഹിക ഘടനയെ തകര്‍ക്കാനും സാമൂഹിക അസന്തുലിതത്വം സൃഷ്ടിക്കാനും കാരണമാവുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ സമ്പൂര്‍ണ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. അലി ചാലിക്കര, അശ്ഹദ് ഫൈസി, ഉമര്‍ ഫാറൂഖ്, അബ്ദുല്ലത്തീഫ് നല്ലളം, അസ്‌ലം മാഹി, ഷമീം കൊയിലാണ്ടി, മുജീബ് മദനി, ഡോ. അബ്ദുല്‍ അസീസ് പ്രസംഗിച്ചു.

Back to Top