ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം; ഷമീര്‍ വലിയവീട്ടില്‍ പ്രസിഡന്റ് അലി ചാലിക്കര സെക്രട്ടറി
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷമീര്‍ വലിയവീട്ടില്‍ (പ്രസിഡന്റ്), അലി ചാലിക്കര (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് മടിയാരി (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. അബ്ദുല്ലത്തീഫ് നല്ലളം, റഷീദ് അലി വി പി, സിറാജ് ഇരിട്ടി, നസീര്‍ പാനൂര്‍, ഡോ. അബ്ദുല്‍ അസീസ് പാലോല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്മാന്‍ മദനി, അബ്ദുറഹ്മാന്‍ സലഫി, അബ്ദുല്‍ഹമീദ് കല്ലിക്കണ്ടി, താജുദ്ദീന്‍ മുല്ലവീടന്‍, സാജിദ് അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ കെ എന്‍ സുലൈമാന്‍ മദനി, ഇ ഇബ്‌റാഹീം, ബഷീര്‍ അന്‍വാരി, അബ്ദുല്‍ വഹാബ് പി സെഡ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.