30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ഖത്തറിനെതിരെ നടക്കുന്നത് പരിധി വിട്ട വിമര്‍ശനം: ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റ്


ഖത്തറിനെതിരായി നടക്കുന്നത് അതിരു കടന്ന വിമര്‍ശനമാണെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റ്. ഫുട്ബോള്‍ കളിക്കാന്‍ പോയാല്‍ കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഫ്രാന്‍സില്‍ ഞങ്ങള്‍ സാധാരണയായി ചില പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിക്കാറുണ്ട്. ഈ കാംപയിനിലെ അച്ചടിച്ച രാഷ്ട്രീയ വശം എന്നെ ആശ്ചര്യപ്പെടുത്തി. വാസ്തവത്തില്‍, ഞാന്‍ രാഷ്ട്രീയത്തെ അതില്‍ കഴിവുള്ള ആളുകള്‍ക്ക് വിട്ടുകൊടുക്കുകയും ഫുട്‌ബോള്‍ മാത്രം പിന്തുടരുകയുമാണ് ചെയ്യുക. അടുത്ത കാലത്തായി നമ്മള്‍ കണ്ട അതിശയോക്തി കലര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വിജയിച്ചില്ലെന്നും ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ ആയിരക്കണക്കിന് ആളുകളെക്കൊണ്ട് ആരാധകരുടെ ഇടങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് അതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പ് സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നവരുണ്ട്. ഞാന്‍ നേരെ വിപരീതമായാണ് ഇതിനെ കാണുന്നത്. അവര്‍ അതിന് യോഗ്യതയുള്ളവരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x