പുതിയോട്ടുംപൊയില്‍ അബ്ദുല്ലക്കുട്ടി
മുര്‍ശിദ് പാലത്ത്
പാലത്ത്: ഹിമായത്തുദ്ദീന്‍ സംഘത്തിന്റെ ദീര്‍ഘകാല ഖജാന്‍ജിയും ഇസ്‌ലാഹീ പ്രബോധന മേഖലയില്‍ സ്ഥിര സഹായിയുമായിരുന്ന പുതിയോട്ടുംപൊയില്‍ അബ്ദുല്ലക്കുട്ടി (90) നിര്യാതനായി. പ്രദേശത്തെ ഇസ്‌ലാഹി കൂട്ടായ്മക്ക് ശാരീരികവും സാമ്പത്തികവുമായി ഏറെ സഹായങ്ങള്‍ ചെയ്തിരുന്നു. സ്ഥാപനങ്ങളില്‍ അധ്യാപകരായും മറ്റും കടന്നുപോയ പണ്ഡിതന്മാര്‍ക്കും സലഫിയ്യ അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്കും പല നിലക്കും ഉപകാരിയായ സൗമ്യ സാന്നിധ്യമായിരുന്നു. ഉപജീവനമാര്‍ഗമായ പലചരക്ക് കച്ചവടത്തിലൂടെ വിശാലമായ സൗഹൃദവലയം രൂപപ്പെടുത്തി. വീടിനോട് ചേര്‍ന്ന് പള്ളി ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക് സെന്റര്‍ നിര്‍മിക്കാന്‍ സ്ഥലം ദാനം ചെയ്തു. ഭാര്യ: സൈനബ. മക്കള്‍: അബ്ദുസ്സലാം, അബ്ദുറഹീം, അനസ്, നൗഫല്‍, ഫാത്തിമ, ഹബീബ, ആരിഫ, പരേതനായ അബ്ദുല്‍ ബാരി. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)