പുതിയോട്ടുംകണ്ടി അബ്ദു
അബ്ദുല്‍വഹാബ് നന്മണ്ട
നന്മണ്ട: പ്രദേശത്തെ ഇസ്‌ലാഹി ചലനങ്ങളിലെ ആദ്യകാല പങ്കാളിയും സജീവ പ്രവര്‍ത്തകനുമായിരുന്ന പുതിയോട്ടുംകണ്ടി അബ്ദു (92) നിര്യാതനായി. നന്മണ്ട മഹല്ലുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും അദ്ദേഹം വളരെ താല്പര്യം കാണിച്ചിരുന്നു. മഹല്ലിലെ ഇസ്‌ലാഹി സ്ഥാപനങ്ങളുടെ നിര്‍മാണത്തിലും പ്രാസ്ഥാനിക സംരംഭങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് സ്മരണീയമാണ്. ഏറെ കാലമായി രോഗ ശയ്യയിലായിരുന്നു. ഇമ്പിച്ചായിഷയാണ് ഭാര്യ. ടി അബൂബക്കര്‍ ഫാറൂഖി, മറിയം, ജമീല, പി കെ അബ്ദുറഷീദ്, മുഹമ്മദ് ഇഖ്ബാല്‍, ഫാത്തിമത്തു നസീമ, ഫസീല എന്നിവര്‍ മക്കളാണ്. പരേതന് അല്ലാഹു മഗ്ഫിറതും മര്‍ഹമത്തും നല്കി അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)