ബുള്‍ഡോസര്‍ ഭീകരത: മതേതരകക്ഷികള്‍ മൗനം വെടിയണം
കല്‍പ്പകഞ്ചേരി: പ്രവാചകനിന്ദക്കെതിരെ ജനാധിപത്യമാര്‍ഗത്തില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത യു പി ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ രാജ്യത്തെ മതേതര കക്ഷികള്‍ മൗനം വെടിഞ്ഞ് രംഗത്തു വരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുത്തനത്താണി മണ്ഡലം സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അബൂ ഉമര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, സി ജബ്ബാര്‍, എം ടി ലത്തീഫ് പ്രസംഗിച്ചു.