1 Tuesday
July 2025
2025 July 1
1447 Mouharrem 5

ശുദ്ധജലം ഉറപ്പാക്കണം

അനീസ് റഹ്‌മാന്‍

ഇനിയൊരു ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്നു പറയാറുണ്ട്. അത് ശരി വെക്കുന്ന തരത്തിലാണ് ഇപ്പോള്‍ അനുഭവിക്കുന്ന ജലദൗര്‍ലഭ്യത. ആഗോള ഭക്ഷ്യ ഉല്‍പ്പാദനത്തെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ കടുത്ത ജലപ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. 25 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഭക്ഷ്യോത്പാദനത്തിന്റെ 50 ശതമാനത്തിലധികം ജലത്തിന്റെ ലഭ്യതക്കുറവ് മൂലം കുറയാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിനാശകരമായ ഭക്ഷ്യക്ഷാമം തടയുന്നതിന് ജലസ്രോതസ്സുകളുടെ അടിയന്തര സംരക്ഷണവും ശുദ്ധജലത്തെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥകളുടെ സംരക്ഷണവും നിര്‍ണായകമാണ്. ഇപ്പോള്‍ത്തന്നെ, ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍ക്ക് ആവശ്യത്തിന് വെള്ളമില്ല.
ജനങ്ങള്‍ക്ക് അടിസ്ഥാനപരമായ ജീവിതം നയിക്കാന്‍ ആവശ്യമായ ജലത്തിന്റെ അളവ് അധികമാണ്, എന്നാല്‍ സര്‍ക്കാരുകളും വിദഗ്ധരും ഇതിനെ വളരെ കുറച്ചുകാണുന്നു. ലോകം ജലത്തെ ഒരു സുപ്രധാനവും പരിമിതവുമായ വിഭവമായി അംഗീകരിക്കണം, ജലം നമ്മുടെ ആവിശ്യാനുസരണം ഉണ്ടാക്കാവുന്ന ഒന്നല്ല. ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ജലം പുനരുപയോഗിക്കാനും ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കാനും ഗവണ്‍മെന്റുകളെ പ്രേരിപ്പിക്കുന്ന ആഗോള ജല ഉടമ്പടിക്ക് വിദഗ്ധര്‍ ആഹ്വാനം ചെയ്യുകയാണ്. ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആളുകളെ പ്രാപ്തരാക്കാനും, ആവാസ വ്യവസ്ഥ സംരക്ഷിക്കാനും, വരള്‍ച്ചയും ജലത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും എല്ലാ രാജ്യങ്ങളും മുന്‍കൈ എടുക്കേണ്ടതുണ്ട്

Back to Top