പ്രതിഷേധം ജനങ്ങളോടാകരുത്
സുഹൈല്‍ ജഫനി
ഹര്‍ത്താലുകള്‍ അതിര് വിട്ട് ജനങ്ങളെ ഉപദ്രവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ ഹര്‍ത്താല്‍ തീര്‍ത്തും ഭീകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. കോടികളുടെ പൊതുമുതല്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 70-ലധികം കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും 11 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നീതിക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നതാവരുത് ഹര്‍ത്താലുകള്‍. കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുകയും ബോംബേറുകള്‍ കൊണ്ട് നാടിനെ നടുക്കുകയും ചെയ്ത സമരത്തില്‍ 170 അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാട്ടിലെ ജനങ്ങളോടും പൊതുമുതലുകളോടും എന്തും ചെയ്യാമെന്നുള്ള തോന്നലുകള്‍ അവസാനിപ്പിക്കണം. കണ്ണൂരിലെ മട്ടന്നൂരിലാണ് ബോംബേറുകള്‍ കൊണ്ടും ആക്രമണങ്ങള്‍ കൊണ്ടും കൂടുതല്‍ അപകടങ്ങളും അറസ്റ്റും രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനകം 368 പേര് കരുതല്‍ തടങ്കലിലാണ്. ഒരു ദിവസത്തെ ഈ കണക്കുകള്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും ഹര്‍ത്താല്‍ നമ്മുടെ നാട്ടി ല്‍ വരുത്തിവെച്ച വിപത്ത്. പ്രതിഷേ ധം സര്‍ക്കാരിനോടാണ് വേണ്ടത് അല്ലാതെ പാവപ്പെട്ട ജനങ്ങളോടല്ല എന്ന തിരിച്ചറിവാണ് ആദ്യം ഉടലെടുക്കേണ്ടത്.