സമ്മാനങ്ങള്‍ വിതരണം ചെയ്തു
മസ്‌കറ്റ്: ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ റമദാന്‍ കാമ്പയിനോടനുബന്ധിച്ച് നടത്തിയ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ സ്വര്‍ണ നാണയത്തിന് ഷംല ശരീഫ് അര്‍ഹയായി. റഷീദ ശബാബ്, ടി കെ ഫസീന എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍, അജ്മല്‍ പുളിക്കല്‍, അക്ബര്‍ മൂസ പൊന്നാനി പ്രസംഗിച്ചു.