9 Friday
October 2026
2026 October 9
1448 Rabie Al-Âkher 26

പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ക്യാമ്പ്


കൊടുവള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എന്‍ ഐ ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്‍, എം ജി എം, ഐ ജി എം ഘടകങ്ങള്‍ സംയുക്തമായി പ്രീമാരിറ്റല്‍ കൗണ്‍സലിങ് ക്യാമ്പ് സംഘടിപ്പിച്ചു. ദാമ്പത്യവുമായി ബന്ധപ്പെട്ട എട്ടു സെഷനുകളില്‍ സാമൂഹികമനശ്ശാസ്ത്ര രംഗത്തെ പ്രഗത്ഭ ഫാക്കല്‍റ്റികളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. എം പി മൂസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സലീന സിദ്ദീഖലി, കൗണ്‍സിലര്‍ ഹഫ്‌സത്ത്, സി സി എം വൈ പ്രിന്‍സിപ്പല്‍ ഡോ. പി പി അബ്ദുറസാഖ്, കോര്‍ഡിനേറ്റര്‍ ശുക്കൂര്‍ കോണിക്കല്‍, എം ടി അബ്ദുല്‍ മജീദ്, അമീന്‍ കരുവമ്പൊയില്‍, സമീറ കാവനൂര്‍, നാസര്‍ മാവൂര്‍, മുന്‍ഷിറ കൊടുവള്ളി, ഷാഹിദ അലി, നിദ ഹനാന്‍ പ്രസംഗിച്ചു.

Back to Top