9 Saturday
November 2024
2024 November 9
1446 Joumada I 7

പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

ദാനിഷ് അരീക്കോട്


2021-2022 വര്‍ഷത്തേക്കുള്ള പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45%ത്തില്‍ കുറയാത്ത മാര്‍ക്കോടെ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
. ബിരുദ യോഗ്യത ഉള്ളവര്‍ക്ക് മാര്‍ക്ക് പരിധി ബാധകമല്ല.
. അപേക്ഷകന്റെ പ്രായ പരിധി 01.06.2021 ല്‍ 17 നും 33 നും ഇടക്ക് ആയിരിക്കണം.
. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.
. അപേക്ഷാ ഫോം https://education.kerala.gov.in/2021/11/03/nursery-teacher-education-notification/ എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
. അപേക്ഷ ഫോം പൂരിപ്പിക്കുന്ന സമയത്ത് മുഴുവന്‍ കോളവും പൂരിപ്പിക്കേണ്ടതാണ്. ബാധകമല്ലാത്തത് ബാധകമല്ല എന്ന് എഴുതേണ്ടതാണ്. കോളജുകളുടെ ലിസ്റ്റും അപേക്ഷ സമര്‍പ്പിക്കേണ്ട സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അപേക്ഷ ഫോമിന് ഒപ്പം നല്‍കിയ പി ഡി എഫ് ഫയലില്‍ ലഭ്യമാണ്.
. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: നവംബര്‍ 20.

Back to Top