പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ക്യാമ്പ്

സ്‌കോര്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി വിതരണം ചെയ്യുന്നു.
കൊടുവള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എന്‍ ഐ ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സംതൃപ്ത ദാമ്പത്യം, മനശ്ശാസ്ത്രം, ഫാമിലി ബജറ്റ്, ചൈല്‍ഡ് കെയര്‍, ടൈം മാനേജ്‌മെന്റ്, ലൈംഗിക വിദ്യാഭ്യാസം, ഗൃഹഭരണം തുടങ്ങിയ മേഖലകളില്‍ വിദഗ്ധ ഫാക്കല്‍റ്റികള്‍ ക്ലാസെടുത്തു. സമാപന സെഷനില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പി അബ്ദുസ്സലാം പുത്തൂര്‍, ശുക്കൂര്‍ കോണിക്കല്‍, അമീന്‍ കരുവമ്പൊയില്‍, എം ടി അബ്ദുല്‍മജീദ്, മുനീറ ചാലിയം, കാര്‍ത്തിക കടന്നമണ്ണ, റസ്‌ല ആരാമ്പ്രം, നജ ഷരീഫ് പ്രസംഗിച്ചു.