മുജാഹിദ് സംസ്ഥാന സമ്മേളനം മേഖലാ പ്രതിനിധി സംഗമങ്ങള്‍ ഉജ്വലമായി
കോഴിക്കോട്: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ സന്ദേശവുമായി 2024 ജനുവരി 25,26,27,28 തിയ്യതികളില്‍ മലപ്പുറം കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും സംഘടനാ ഘടകങ്ങളെ സജ്ജമാക്കുന്നതിനുമായി സംസ്ഥാനത്തിന്റെ മൂന്നു മേഖലകളില്‍ സംഘടിപ്പിച്ച ‘ഒരുക്കം പ്രീകോണ്‍ മീറ്റ്’ ഉജ്വലമായി. സംസ്ഥാന സമ്മേളനം ഇസ്‌ലാഹി കേരളം നെഞ്ചേറ്റി എന്ന് തെളിയിക്കുന്നതാണ് ‘പ്രീകോണ്‍’ മേഖലാ പ്രതിനിധി സമ്മേളനങ്ങളിലെ ആവേശകരമായ ജനപങ്കാളിത്തം. ആലപ്പുഴ, മലപ്പുറം, വടകര എന്നിവിടങ്ങളിലായി നടന്ന മേഖലാ പ്രതിനിധി സംഗമങ്ങളെല്ലാം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. വടകര ടൗണ്‍ഹാളിന്റെ അകവും പുറവും നിറഞ്ഞ് കവിഞ്ഞു. മലപ്പുറം ടൗണ്‍ ഹാളിന്റ ഓഡിറ്റോറിയവും ബാല്‍ കെണിയും നിറഞ്ഞ് പ്രവര്‍ത്തകര്‍ പുറത്ത് നില്‍ക്കേണ്ടി വന്നു. ആലപ്പുഴയില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി തയ്യാറാക്കിയ സൗകര്യങ്ങള്‍ മതിയാവാതെ വന്ന് ഓഡിറ്റോറിയത്തിന് പുറത്തിരിക്കേണ്ടി വന്നത് തെക്കന്‍ കേരളം സമ്മേളന വിജയത്തിന് സട കുടഞ്ഞെണീറ്റതിന്റെ വ്യക്തമായ പ്രകടനമായി മാറി. സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് വിപുലമായ കര്‍മപരിപാടികള്‍ക്ക് പ്രതിനിധി സംഗമങ്ങള്‍ രൂപം നല്‍കി.
സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യ നയത്തിനെതിരെ രാഷ്ട്രീയത്തിന്നതീതമായി എല്ലാവരും ഒന്നിക്കണമെന്ന് പ്രതിനിധി സംഗമങ്ങള്‍ ആവശ്യപ്പെട്ടു. മദ്യപന്മാരും ലഹരിക്കടിമപ്പെട്ടവരും ചെയ്തു കൂട്ടുന്ന ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ മദ്യ ഉല്‍പാദനവും വിപണനവും വ്യാപിപ്പിക്കുന്ന പുതിയ മദ്യനയം കേരളത്തിന്റെ സാമൂഹൃ ഭദ്രത തന്നെ തകര്‍ക്കുന്നതാണ്. സകലമാന തിന്മകള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന കള്ളിനെ പോഷക പാനീയമെന്ന നിലയ്ക്ക് മഹത്വവത്കരിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയെ തന്നെ അപഹസിക്കുന്നതാണ്. മദ്യം സാമൂഹിക വിപത്താണെന്ന വസ്തുത മറച്ചുവെച്ച് പുതുതലമുറക്ക് കുടിച്ച് തുലയാന്‍ പ്രേരണയാകുന്ന പ്രസ്താവനകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും അവസാനിപ്പിക്കണം.
മാസങ്ങളായി നരകയാതന അനുഭവിക്കുന്ന മണിപ്പൂര്‍ ജനതക്ക് സമാധാനം സാധ്യമാക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യത്തിനു അപകടമാണ്. ഭരണഘടനാ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞതാക്കും. സംഘപരിവാറിന്റെ ഭരണകുട ഭീകരതക്കെതിരില്‍ ഇന്ത്യയോടൊപ്പം അണിചേര്‍ന്നു പോരാടണമെന്നും പ്രതിനിധി സംഗമങ്ങള്‍ ആവശ്യപ്പെട്ടു.
ഉത്തരമേഖല സമ്മേളനം
വടകര: ഉത്തര മേഖല പ്രതിനിധി സമ്മേളനം കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, കെ പി അബ്ദുറഹിമാന്‍ സുല്ലമി, അഡ്വ. പി മുഹമ്മദ് ഹനീഫ്, സി മമ്മു, ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി ഹാരിസ്, സൈതലവി എഞ്ചിനീയര്‍, ഐ എസ് എം സംസ്ഥാന ജന. സെകട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം ജി എം സംസ്ഥാന ജന. സെകട്ടറി സി ടി ആയിശ, എം എസ് എം സംസ്ഥാന സെക്രട്ടറി ജസീം സാജിദ്, ഐ ജി എം സംസ്ഥാന സെക്രട്ടറി നദ നസ്‌റിന്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി, ജലീല്‍ കീഴൂര്‍ പ്രസംഗിച്ചു.
മധ്യമേഖല സമ്മേളനം
മലപ്പുറം: മധ്യമേഖല പ്രതിനിധി സമ്മേളനം മലപ്പുറം ടൗണ്‍ഹാളില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി മുഖ്യഭാഷണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ പ്രഫ. കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം പുത്തൂര്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി റാഫി കുന്നുംപുറം, എം ജി എം ജില്ലാ പ്രസിഡന്റ് സി എം സനിയ അന്‍വാരിയ്യ, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ഐ ജി എം സംസ്ഥാന സെക്രട്ടറി അഫ്‌നിദ പുളിക്കല്‍, സൈനുല്‍ ആബിദ് മദനി എന്നിവര്‍ പ്രസംഗിച്ചു. പി അബ്ദുല്‍അലി മദനി, എഞ്ചിനിയര്‍ അബ്ദുല്‍ കരീം, കെ അബൂബക്കര്‍ മൗലവി, സി അബദുല്ലത്തീഫ്, പി പി ഖാലിദ്, മുഹമ്മദ്കുട്ടി ഹാജി കുറ്റൂര്‍, എം പി അബ്ദുല്‍കരീം സുല്ലമി, അബ്ദുപ്പു ഹാജി, അബ്ദുല്‍ഹമീദ് മദനി, അബ്ദുല്‍കലാം ഒറ്റത്താണി, അബു തറയില്‍, എ നൂറുദ്ദീന്‍ എടവണ്ണ, അസീസ് തിരൂരങ്ങാടി പ്രസീഡിയം നിയന്ത്രിച്ചു.
ദക്ഷിണമേഖല സമ്മേളനം
ആലപ്പുഴ: ദക്ഷിണമേഖല പ്രതിനിധി സമ്മേളനം ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ ഗ്രാന്‍ഡ് ഹാളില്‍ എച്ച് അബ്ദുസ്സലാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി മുഖ്യാതിഥിയായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി മുഖ്യഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. മുസ്തഫ സുല്ലമി കൊച്ചി, അബ്ദുര്‍റശീദ് ഉഗ്രപുരം, സുബൈര്‍ അരൂര്‍, പി സുഹൈല്‍ സാബിര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ട്രഷറര്‍ എ പി നൗഷാദ്, എം ജി എം സൗത്ത് സോണ്‍ സെക്രട്ടറി നെക്‌സി സുനീര്‍ പ്രസംഗിച്ചു.