ഭരണകൂട ഭീകരത പൗരസ്വാതന്ത്ര്യത്തിന് ഭീഷണിയാവുന്നു – പ്രീ കോണ്‍ മീറ്റ്

കാക്കവയല്‍: ഭരണസംവിധാനങ്ങളുപയോഗിച്ച് ഹരിയാനയിലെ മുസ്ലിംകളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചു നിരത്തുകയും മണിപ്പൂരിലെ ക്രൈസ്തവരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരത ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നും മതേതര സമൂഹം അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ സമിതി സംഘടിപ്പിച്ച ‘സജ്ജം പ്രീകോണ്‍ മീറ്റ്’ അഭിപ്രായപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സമ്മേളനം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, അബ്ദുല്‍ ജലീല്‍ മദനി, അബ്ദുസ്സലാം സ്വലാഹി, അമീര്‍ അന്‍സാരി, ഹക്കീം അമ്പലവയല്‍, മൊയ്തീന്‍കുട്ടി മദനി പ്രസംഗിച്ചു.
