8 Friday
August 2025
2025 August 8
1447 Safar 13

മുസ്‌ലിം സംഘടനകള്‍ സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: മതേതര ഇന്ത്യയുടെ നിലനില്പ്പിനെ തന്നെ ബാധിക്കുന്ന 2024ലെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മുസ്‌ലിം സംഘടനകള്‍ സംഘടനാപരമായ പോര്‍വിളികള്‍ അവസാനിപ്പിച്ച് പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് വരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ പോസ്റ്റ് കോണ്‍ഫറന്‍സ് ‘പ്രയാണം’ മണ്ഡലം കണ്‍വന്‍ഷനുകള്‍ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ഫാസിസത്തിനെതിരില്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ബാധ്യതപ്പെട്ട മുസ്‌ലിം സംഘടനകള്‍ ആശയപരമായ സംവാദങ്ങള്‍ക്കപ്പുറം സംഘടനാപരമായ പോര്‍വിളികള്‍ നടത്തുന്നത് ഒട്ടും ആശാസ്യമല്ല. ആദര്‍ശപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കെ തന്നെ മുസ്‌ലിം ഉമ്മത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ കൂട്ടായ്മക്ക് അവസരമൊരുക്കിയ കരിപ്പൂര്‍ മുജാഹിദ് സമ്മേളനത്തെ സംഘടനാ സങ്കുചിതത്വത്തിന്റെ മറവില്‍ അപഹസിക്കുന്നത് നീതീകരിക്കാവതല്ല. സമൂഹത്തിന്റെയും സമുദായത്തിന്റെയും പൊതു പ്രശ്‌നങ്ങളില്‍ യോജിപ്പിന്റെ മേഖല കണ്ടെത്താന്‍ മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ ഇനിയെങ്കിലും പ്രബുദ്ധമാവണം.
കരിപ്പൂര്‍ മുജാഹിദ് സമ്മേളനം ചരിത്രവിജയമാക്കുന്നതില്‍ പങ്കുവഹിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതിനും സമ്മേളനം ആവിഷ്‌കരിച്ച പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കുന്നതിനുമായാണ് മണ്ഡലം തലങ്ങളില്‍ ‘പ്രയാണം’ പോസ്റ്റ് കോണ്‍ഫറന്‍സ് സംഗമങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ 60 കേന്ദ്രങ്ങളില്‍ സംഗമങ്ങള്‍ നടന്നു.

കോഴിക്കോട് സൗത്ത് ജില്ലാ ഉദ്ഘാടനം കൊടുവള്ളി ഈസ്റ്റ് മണ്ഡലത്തില്‍ ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. എം ടി നജ്മ, പി അബൂബക്കര്‍ മദനി, കെ കെ അശ്ഫാഖലി, ഫാത്തിമ ദിയ, എം കെ പോക്കര്‍ സുല്ലമി, പി സി യഹ്‌യ ഖാന്‍, പി വി സലാം മദനി പ്രസംഗിച്ചു. ജില്ലയിലെ വിവിധ മണ്ഡലം സംഗമങ്ങളില്‍ സംസ്ഥാന പ്രതിനിധികളായി കെ പി സകരിയ്യ (ഫറോക്ക്), ഡോ. ഐ പി അബ്ദുസ്സലാം (കോഴിക്കോട് സിറ്റി സൗത്ത്), ശുക്കൂര്‍ കോണിക്കല്‍ (സിറ്റി നോര്‍ത്ത്), പി ടി അബ്ദുല്‍മജീദ് സുല്ലമി (മുക്കം), ടി പി ഹുസൈന്‍ കോയ (ബേപ്പൂര്‍), അബ്ദുസ്സലാം പുത്തൂര്‍ (സിവില്‍ സ്റ്റേഷന്‍), എം ടി അബ്ദുല്‍ഗഫൂര്‍ (എലത്തൂര്‍ വെസ്റ്റ്), അബ്ദുല്‍മജീദ് പുത്തൂര്‍ (കൊടുവള്ളി വെസ്റ്റ്), ഫൈസല്‍ ഇയ്യക്കാട് (എലത്തൂര്‍ ഈസ്റ്റ്) പങ്കെടുത്തു.
മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം വണ്ടൂര്‍ മണ്ഡലത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി നിര്‍വഹിച്ചു. അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി ടി ഫിറോസ്, അബ്ദുല്‍കരീം വല്ലാഞ്ചിറ പ്രസംഗിച്ചു. കെണ്ടോട്ടി മണ്ഡലം സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി ബി.പി.എ ഗഫൂര്‍, മഞ്ചേരി മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍, എടവണ്ണ മണ്ഡലത്തില്‍ ഡോ. ജാബിര്‍ അമാനി, മലപ്പുറം മണ്ഡലത്തില്‍ സംസ്ഥാന സമിതി അംഗം എ നൂറുദ്ദീന്‍, അരീക്കോട് മണ്ഡലത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, നിലമ്പൂര്‍ മണ്ഡലത്തില്‍ അബ്ദുറശീദ് ഉഗ്രപുരം, വാഴക്കാട് മണ്ഡലത്തില്‍ ശാക്കിര്‍ ബാബു കുനിയില്‍, കീഴുപറമ്പ് മണ്ഡലത്തില്‍ എം കെ മൂസ ആമയൂര്‍ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ ഉദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി നിര്‍വഹിച്ചു. പി കെ കരീം, അബ്ദുല്‍ഖാദര്‍ ബാലരാമപുരം, ഷാഫി ആറ്റിങ്ങല്‍, ശരീഫ് കുറ്റിച്ചല്‍, നാസര്‍. ബി, റിയാസ് വള്ളക്കടവ്, അനീസ് സി എ, നവീര്‍ ഇഹ്‌സാന്‍, സാജിദ് കെ കെ, അബ്ദുല്‍ഖാദര്‍ സിറ്റി പ്രസംഗിച്ചു.
എടത്തനാട്ടുകര മണ്ഡലം സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രഡീഷണല്‍ റസ്‌ലിംഗ് ജേതാവ് ഷിഹാനെ ആദരിച്ചു. അബ്ദുറഷീദ് ചതുരാല അധ്യക്ഷത വഹിച്ചു. ഉബൈദുല്ല ഫാറൂഖി, ഉബൈദ് മാസ്റ്റര്‍, അബ്ദുപ്പു ഹാജി, ഹംസ പാറോക്കോട്ട്, അബ്ദു മറ്റത്തൂര്‍, അബ്ദുന്നാസര്‍ മദനി, ടി പി ഹംസ, മുസ്തഫ മാസ്റ്റര്‍, അസീസ് മൗലവി, നാണി പി, സ്വാനി മാസ്റ്റര്‍, ഗഫൂര്‍ സ്വലാഹി, ആഷിഖ്, ഗഫൂര്‍ ചാലിയന്‍ പ്രസംഗിച്ചു.
ആലപ്പുഴ മണ്ഡലം സംഗമം കെ എന്‍ എം മര്‍കസു ദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് സ്വലാഹി, മുബാറക്ക് അഹമ്മദ്, വി എച്ച് ബഷീര്‍, ഗഫുര്‍ റാവുത്തര്‍, എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, അദ്‌നാന്‍ മുബാറക്, വൈ ജഹാസ് പ്രസംഗിച്ചു.

തിരൂര്‍ ജില്ലാ മുജാഹിദ് ഓഫിസില്‍ നടന്ന സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മണ്ഡലം സംഗമത്തില്‍ എം ടി മനാഫ്, ചങ്ങരംകുളം മണ്ഡലത്തില്‍ മൂസക്കുട്ടി മദനി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മണ്ഡലത്തില്‍ സി മമ്മു, പുത്തനത്താണി മണ്ഡലത്തില്‍ പി സുഹൈല്‍ സാബിര്‍, പൊന്നാനി മണ്ഡലത്തില്‍ ഡോ. സി മുഹമ്മദ് അന്‍സാരി, തിരൂരങ്ങാടി മണ്ഡലത്തില്‍ ആബിദ് മദനി, താനൂര്‍ മണ്ഡലത്തില്‍ മമ്മു കോട്ടക്കല്‍, വളാഞ്ചേരിയില്‍ അബ്ദുന്നാസര്‍ രണ്ടത്താണി, തൃത്താലയില്‍ മജീദ് കണ്ണാടന്‍ എന്നിവര്‍ സംസ്ഥാന പ്രതിനിധികളായി പങ്കെടുത്തു.
കാസര്‍ഗോഡ്: പ്രയാണം സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ്് ഡോ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, അബ്ദുറഊഫ് മദനി, അബൂബക്കര്‍, ബഷീര്‍ പട്‌ല, അബ്ദുല്‍വാഹിദ്, ഷഹീര്‍, റുമൈസ, ആരിഫ്, അബ്ദുല്ലത്തീഫ് മംഗലാപുരം, ബഷീര്‍. ടി കെ പ്രസംഗിച്ചു.
കാക്കവയല്‍: പ്രയാണം സംഗമങ്ങളുടെ വയനാട് ജില്ലാ ഉദ്ഘാടനം കാക്കവയലില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് സൈതലവി എന്‍ജിനീയര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, എം എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് ലുഖ്മാന്‍ പോത്തുകല്ല്, കെ അബ്ദുസ്സലാം, ഹാസില്‍ മുട്ടില്‍, ഖലീലുറഹ്്മാന്‍ കെ, സമദ് പുല്‍പ്പള്ളി, ടി പി ജസീല്‍, ബഷീര്‍ സ്വലാഹി, കെ മുഫ്‌ലിഹ് പ്രസംഗിച്ചു.
ഹ എടവണ്ണ മണ്ഡലം പ്രയാണം സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. എ അബ്ദുല്‍ അസീസ് മദനി, വി സി സക്കീര്‍ ഹുസൈന്‍, എം പി അബ്ദുല്‍ കരീം സുല്ലമി, സമീര്‍ സ്വലാഹി, പി കെ ജാഫറലി, അന്‍സാര്‍ ഒതായി, അമീനുല്ല സുല്ലമി, അബ്ദുല്‍കരീം കാട്ടുമുണ്ട പ്രസംഗിച്ചു.

തിരൂര്‍: തിരൂര്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച പ്രയാണം പോസ്റ്റ് കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. റമദാന്‍ കാല കാമ്പയിന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി അബ്ദുറസാഖ്, ഇക്ബാല്‍ വെട്ടം, വി പി കാസിം ഹാജി, വി പി മനാഫ് പ്രസംഗിച്ചു.

Back to Top