പ്രവേശനോത്സവം
ദോഹ: ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ തുമാമയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം സിറ്റി എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയരക്ടറും എട്ടാം ഖത്തര്‍ മലയാളി സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, അബ്ദുറഹ്മാന്‍ മദനി, അലി ചാലിക്കര സംസാരിച്ചു. അഫ്ര ഷാനവാസ്, ഐസ നിജാസ് എന്നീ വിദ്യാര്‍ത്ഥികള്‍ പരിപാടിയുടെ അവതാരകരായി.