പ്രവാചകന്റെ ഹജ്ജ് യാത്ര
ഹസ്സന്‍ സഖാഫ് തങ്ങള്‍ തിരൂര്‍
അഹ്മദ്കുട്ടി മദനി ‘ശബാബി’ല്‍ (ജൂണ്‍ 23) വിവരിച്ച പ്രവാചകന്റെ ഹജ്ജ് യാത്ര സംബന്ധിച്ച ലേഖ നം ഏറെ ഹൃദ്യം. തിരുനബിയുടെ ഹജ്ജതുല്‍ വിദാഇലെ വാക്കുകള്‍ അത്യന്തം വികാരനിര്‍ഭരമായിട്ടല്ലാതെ ആര്‍ക്കും വായിക്കാനാവില്ല. മുഷിച്ചില്‍ ഇല്ലാതെ ലേഖനം ഒറ്റയടിക്ക് വായിച്ചു. 30 വര്‍ഷം മുമ്പ് ഇങ്ങനെ ഒരു പഠനം ലഭിച്ചു എങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. അറബിയില്‍ വായിച്ച അവ്യക്തമായ വിവരം വെച്ചു നടത്തിയ യാത്ര ആയിരുന്നു. ഇനി ഒന്ന് കൂടി പോകണം.
ലേഖകന്റെ വിവരണം, സഹ യാത്രികന്‍ ഇല്ലാതെ തനിച്ച് ഹജ്ജ് ചെയ്യാന്‍ ഉപകാരപ്പെടും. അല്ലാഹു അനുഗ്രഹിക്കട്ടെ…