പ്രവാചകന്‍ നൈതിക ജീവിതത്തിന്റെ സമ്പൂര്‍ണന്‍ – ഐ എസ് എം വെളിച്ചം സംഗമം
തിരൂര്‍: മുഹമ്മദ് നബി നൈതിക ജീവിതത്തിന്റെ സമ്പൂര്‍ണനാണെന്ന് തിരൂരില്‍ നടന്ന വെളിച്ചം പതിനാലാം ഘട്ട സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. നൈതിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്തവരും മനുഷ്യജീവിതത്തെ കച്ചവടവത്കരിക്കുന്നവരുമാണ് നബി ജീവിതത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. നൈതിക മൂല്യങ്ങളുടെ ഏത് അളവുകോലുകളില്‍ പരിശോധിച്ചാലും പ്രവാചകജീവിതം മാതൃകാപൂര്‍ണമാണെന്ന് കണ്ടെത്താന്‍ കഴിയും.
സംഗമം ഹജ്ജ്, വഖ്ഫ്, കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രമേയ പ്രഭാഷണം നടത്തി. ‘ജീവിതം, മധുരം ഖുര്‍ആന്‍’, ‘പ്രവാചകന്‍ തന്നെ മാതൃക’, ‘പാട്ടിലൂടെ ജീവിതം’ സെഷനുകളില്‍ പി സുരേന്ദ്രന്‍, കെ പി സകരിയ്യ, കെ എന്‍ സുലൈമാന്‍ മദനി, ഡോ. ജാബിര്‍ അമാനി, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഡോ. ഫുക്കാര്‍ അലി, എം ടി മനാഫ്, ഡോ. മുസ്തഫ സുല്ലമി, അബ്ദുല്‍ജലീല്‍ മദനി വയനാട്, നൗഷാദ് കാക്കവയല്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി പ്രസംഗിച്ചു.
വെളിച്ചം ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി അധ്യക്ഷത വഹിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റഷീദ ടീച്ചര്‍ എന്നിവര്‍ വെളിച്ചം, ബാല വെളിച്ചം അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, വെളിച്ചം വൈസ് ചെയര്‍മാന്‍ ഷാനിഫ് വാഴക്കാട്, അബ്ദുല്‍കരീം എന്‍ജിനീയര്‍, ഖമറുന്നീസ അന്‍വര്‍, ആബിദ് മദനി, ശരീഫ് കോട്ടക്കല്‍, അയ്യൂബ് എടവനക്കാട്, റാഫി കുന്നുംപുറം, ആദില്‍ നസീഫ് മങ്കട, സി പി ഷാദിയ, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, യൂനുസ് നരിക്കുനി, ഷാനവാസ് പറവന്നൂര്‍, ഫൈസല്‍ കന്മനം, ഹലീം ബേപ്പുക്കാരന്‍, ശംസുദ്ദീന്‍ അയനിക്കോട്, സത്താര്‍ ഫാറൂഖി പ്രസംഗിച്ചു. ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സരത്തിന് ഇ വി അബ്ബാസ് സുല്ലമി, കുഞ്ഞി മുഹമ്മദ് മദനി നേതൃത്വം നല്‍കി.