28 Tuesday
July 2026
2026 July 28
1448 Safar 12

പ്രവാചക സ്‌നേഹമോ കീശ നിറയ്ക്കലോ?

മൊയ്തുണ്ണി മലപ്പുറം

മുസ്‌ലിം സമുദായം ഇന്ന് പൗരോഹിത്യത്തിന്റെ പിടിയിലാണ്. പൗരോഹിത്യം മതവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലും മിണ്ടാതെ നില്‍ക്കണം എന്നതാണ് അവരുടെ പൊതുബോധം. പ്രവാചകന്‍ എന്നത് മുസ്‌ലിംകളുടെ വൈകാരികതയുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഈ വൈകാരികതയെ പൗരോഹിത്യം മുതലെടുത്ത് കീശ വീര്‍പ്പിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. പ്രവാചക സ്‌നേഹമെന്ന ലേബലില്‍ പ്രവാചക അധ്യാപനങ്ങളെ വെല്ലുവിളിക്കുകയാണിവിടെ. നിങ്ങള്‍ എന്റെ ജീവിതവും വാക്കുകളും പിന്‍പറ്റൂ എന്നതാണ് പ്രവാചകന്‍ പറഞ്ഞത്. എന്നാല്‍ ഈ ആഘോഷക്കൂട്ടങ്ങള്‍ അതാണോ ചെയ്യുന്നത്? തീര്‍ത്തും മതവിരുദ്ധമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദിക്കുകയും യഥാര്‍ഥത്തിലുള്ള പ്രവാചക സ്‌നേഹം എന്താണെന്നു വിശദീകരിക്കുകയും ചെയ്തു കഴിഞ്ഞ ലക്കം ശബാബ്. അഭിനന്ദനങ്ങള്‍.

Back to Top