13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

പ്രവാചക സ്നേഹത്തിന്റെ മാതൃകകള്‍

മുന്നോട്ടു പോകാന്‍ സാധിക്കണം. ഉമ്മര്‍ മാടശ്ശേരി

അന്ധകാരത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അല്ലാഹു അബ്ദുല്ലയുടെയും ആമിന ബീവിയുടെയും ഓമന പുത്രനായ മുഹമ്മദ്(സ)യെ തിരഞ്ഞെടുത്തു. സത്യസന്ധനും സല്‍സ്വഭാവിയുമായി അല്ലാഹുവിന്റെ കാവലില്‍ മുഹമ്മദ് വളര്‍ന്നു. 40-ാം വയസ്സില്‍ നുബുവ്വത്ത് ലഭിച്ചതോടെ മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനായി. മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ എന്ന ഗ്രന്ഥം ലഭിക്കുകയും ചെയ്തു. മുഹമ്മദ് നബിയെ സ്നേഹിക്കാത്ത ഒരാള്‍ക്കും മുസ്ലിം ആവാന്‍ സാധിക്കുകയില്ല. നബിയുടെ പ്രബോധനത്തില്‍ വിശ്വസിക്കുകയും നബിയുടെ സന്തത സാഹചാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് സ്വഹാബികള്‍. അവര്‍ നബിയോട് സ്നേഹം പ്രകടിപ്പിച്ചതിന്റെ ഉദാഹരണങ്ങള്‍ നമുക്കു മുന്‍പിലുണ്ട്.
പ്രവാചകനൊപ്പം അബൂബക്കര്‍ (റ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ സൗര്‍ ഗുഹയില്‍ അഭയം തേടി. ഇഴജന്തുക്കളും പാമ്പുകളും ഉണ്ടാവാന്‍ ഇടയുള്ളതായിരുന്നു ഈ ഗുഹ. ഇതില്‍ നിന്ന് പ്രവാചകന് സംരക്ഷണമൊരുക്കാന്‍ അബൂബക്കര്‍ തന്റെ വസ്ത്രങ്ങള്‍ മുറിച്ചെടുത്ത് മാളങ്ങള്‍ അടച്ചു. എന്നാല്‍ ഒരു മാളം അടക്കാന്‍ വസ്ത്രം തികയാതെ വന്നു. അന്നേരം അബൂബക്കര്‍ തന്റെ കാല് ആ മാളത്തിന്റെ മുഖത്തു വെച്ചാണ് മറച്ചത്. സിദ്ദീഖിന്റെ കാലിന് കടിയേറ്റു. വേദനകൊണ്ടുള്ള കണ്ണീര്‍ സിദ്ദീഖ് മറച്ചുവെച്ചുവെങ്കിലും തിരുമേനിയുടെ ദേഹത്ത് കണ്ണീര്‍ വീണപ്പോഴാണ് അദ്ദേഹം അത് അറിഞ്ഞത്. നബിയെ കൊല്ലാന്‍ വീട് വളഞ്ഞപ്പോള്‍ അലി(റ) നബിയുടെ വിരിപ്പില്‍ പുതപ്പ് മൂടിക്കിടന്നു. അല്ലാഹു നബിയെ രക്ഷിച്ചു. അലി(റ)ക്ക് സ്വന്തം ജീവനല്ലായിരുന്നു പ്രശ്നം മുഹമ്മദ് നബി(സ)യുടേതായിരുന്നു. ഇതാണ് പ്രവാചകസ്നേഹം.
മുഹമ്മദ് നബി(സ) ഒരു യുദ്ധത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ശത്രുക്കള്‍ പ്രചരിപ്പിച്ചപ്പോള്‍ മുഹമ്മദ് നബി മരിക്കുകയോ? ആരാണ് അത് പറഞ്ഞത് എന്ന് ആക്രോശിച്ചുകൊണ്ട് സഹിക്കാന്‍ സാധിക്കാതെ ഉമര്‍(റ) വാള്‍ ഊരുകയാണ് ചെയ്തത്. എല്ലാ നബിമാര്‍ക്കും മരണം ഉണ്ടെന്നും മുന്‍പ് ഉള്ള നബിമാരും മരിച്ചു പോയിട്ടുണ്ടെന്നും ഖുര്‍ആന്‍ വചനം അബൂബക്കര്‍ സിദ്ദീഖ് ഓതിക്കേള്‍പ്പിച്ചതിന് ശേഷമാണ് ഉമറുല്‍ ഫാറൂഖിന്റെ മനസ്സ് ശാന്തമായത്. മുഹമ്മദ് നബി ബാങ്ക് വിളിക്കാന്‍ അധികാരപ്പെടുത്തിയത് നീഗ്രോ വംശജനായ ബിലാലിനെയായിരുന്നു. ബിലാലിന്റെ ശബ്ദം സ്വരമാധുര്യമുള്ളതായിരുന്നു. മുഹമ്മദ് നബി മരിച്ചതിന് ശേഷം ബിലാലിന്(റ) അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന വാക്ക് ഉച്ചരിക്കാന്‍ സാധിച്ചില്ല. ബാങ്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. മുഹമ്മദ് നബി(സ)യുടെ ശൂന്യത അദ്ദേഹത്തിന് നികത്താന്‍ സാധിക്കാത്തത് കൊണ്ട് മദീനയില്‍ നിന്ന് നാടുവിടുകയാണ് ചെയ്തത്.
പിന്നീട് തന്റെ ഭരണകാലത്ത് എവിടെയോ വെച്ച് ഉമര്‍ ഖത്താബ് ബിലാലിനെ കാണാന്‍ ഇടവരുകയും നമസ്‌കാരത്തിന് സമയമായപ്പോള്‍ ബാങ്കുവിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ബിലാലിന് അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന വാക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എത്ര എത്ര ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. മുഹമ്മദ് നബിയോടുള്ള സ്നേഹം റബീഉല്‍ അവ്വല്‍ 12-ല്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല. ഒരു കൊല്ലത്തില്‍ മുഴുവന്‍ ദിവസവും ലോകാവസാനം വരെ നമ്മുടെ മനസ്സിലും പ്രവര്‍ത്തനത്തിലും ഉണ്ടാവേണ്ടതാണ്. നമുക്ക് നബിയോടുള്ള യഥാര്‍ഥ സ്നേഹം ജീവിതത്തില്‍ പകര്‍ത്തി

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x