14 Friday
March 2025
2025 March 14
1446 Ramadân 14

പ്രതിഷേധ റാലി നടത്തി

രാഷ്ട്രീയ താല്പര്യം വെച്ച് ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അരീക്കോട് ടൗണില്‍ മണ്ഡലം കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രവര്‍ത്തകര്‍ നടത്തിയ റാലി.


അരീക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ അടക്കമുള്ളവരെ സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി അരീക്കോട് ടൗണില്‍ പ്രതിഷേധ റാലി നടത്തി. ജില്ലാ പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുര്‍റശീദ് ഉഗ്രപുരം, ഡോ. മൊയ്തീന്‍കുട്ടി മഠത്തില്‍, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു. റാലിക്ക് അബ്ദുല്‍അസീസ് തെരട്ടമ്മല്‍, അബ്ദുറഹ്മാന്‍ കാവനൂര്‍, മുജീബ് ചെങ്ങര, എ കെ യുസുഫ് കൊഴക്കോട്ടൂര്‍, ശരീഫ് അരിക്കോട്, എം കെ അമീര്‍ സ്വലാഹി, അബ്ദുല്‍ഖാദര്‍ കടവനാട്, കെ പി സുഹൈല്‍ മബ്‌റൂര്‍, ആലിക്കുട്ടി സുല്ലമി, കെ പി നാസര്‍ സുല്ലമി നേതൃത്വം നല്‍കി.

Back to Top