13 Friday
March 2026
2026 March 13
1447 Ramadân 24

പ്രതിഭാ സംഗമം

ഓമശ്ശേരി: പുത്തൂര്‍ യൂണിറ്റ് മുജാഹിദ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുല്‍അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലെ ജേതാക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, പി ഇബ്‌റാഹിം എന്നിവര്‍ ഉപഹാരം നല്‍കി. എം കെ പോക്കര്‍ സുല്ലമി, നവീദ് ഇഹ്‌സാന്‍, മറിയക്കുട്ടി സുല്ലമിയ്യ, നജ ഷരീഫ്, ഐ പി ബഷീര്‍, എം കെ നജീബ് പ്രസംഗിച്ചു.
എടവണ്ണ: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സി ഐ ഇ ആര്‍ മണ്ഡലം ടീച്ചേഴ്‌സ് കോംപ്ലക്‌സ് ആദരിച്ചു. കെ എന്‍ എം മണ്ഡലം സെക്രട്ടറി വി സി സക്കീര്‍ ഹുസൈന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കുഞ്ഞിക്കോയ തങ്ങള്‍, പി ഹമീദ് മൗലവി, നജീബ് പത്തപ്പിരിയം, അന്‍സാര്‍ ഒതായി, കെ ജബ്ബാര്‍ മൗലവി പ്രസംഗിച്ചു.

Back to Top