പി പി അവറാന്‍
എം പി അബ്ദുല്‍കരീം സുല്ലമി, എടവണ്ണ
എടവണ്ണ: പ്രദേശത്തെ മുജാഹിദ് കാരണവരും മത രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര പ്രവര്‍ത്തകനുമായിരുന്ന പുത്തന്‍ പീടിക അവറാന്‍ (102) അന്തരിച്ചു. യാഥാസ്ഥികതയുടെ അവശേഷിക്കുന്ന ചിഹ്നങ്ങളും തച്ചുടച്ച് ഇസ്‌ലാഹി പ്രസ്ഥാനത്തിന് എടവണ്ണയില്‍ പാഥേയം ഒരുക്കുന്നതില്‍ തന്റെ യുവത്വം ചെലവഴിച്ചു. എ കെ അബ്ദുല്ലത്തീഫ് മൗലവി, കെ ഉമര്‍ മൗലവി, എം കെ അലി അക്ബര്‍ മൗലവി തുടങ്ങി ഒട്ടേറെ ഇസ്‌ലാഹി പണ്ഡിതര്‍ക്ക് എടവണ്ണ ടൗണിലെ ഒരു ഇടത്താവളമായിരുന്നു അവറാന്‍ സാഹിബിന്റെ തയ്യല്‍ കട. ഏതാനും വര്‍ഷം മുമ്പ് കിടപ്പിലാകുന്നത് വരെ പ്രസ്ഥാനത്തിന്റെ കര്‍മ്മഭൂമിയില്‍ സജീവമായിരുന്നു. 2002-ലെ സംഘടനാ പിളര്‍പ്പില്‍ ആദര്‍ശ പോരാളിയായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ വേദികളില്‍ നിറ സാന്നിധ്യമായിരുന്നു. പി സെയ്ത് മൗലവി രണ്ടത്താണിയുടെ ഭാര്യാ സഹോദരനാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ (ആമീന്‍)