അധികാരം ധിക്കാരം കാണിക്കാനുള്ളതല്ല
തന്‍സീം ചാവക്കാട്
ജീവഹാനിയില്‍ മനുഷ്യര്‍ മാത്രം മരണപ്പെടുന്ന ഗതിയില്‍ നിന്ന് വ്യതിരിക്തമായി മാനുഷിക മൂല്യങ്ങളും അമ്പേ മാഞ്ഞു പോകുന്ന അവസ്ഥ സംജാതമാകുമ്പോള്‍ വിവേകത്തിന്റെ അഭാവം നമ്മെ ഏറെ ചൂഷണാത്മകമായി വേട്ടയാടുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് അസമില്‍ അരങ്ങേറിയത്. സംസ്‌കാരത്തിന്റെയും സാക്ഷരതയുടെയും വൈവിധ്യങ്ങളുടെയും പേരില്‍ അഭിമാനിക്കുന്ന നമുക്കിനിയെങ്കിലും മാനുഷിക മൂല്യങ്ങളെ കുറിച്ച് പഠിക്കാം. അതുള്‍ക്കൊള്ളാന്‍ സര്‍വരെയും പ്രാപ്തമാക്കാം. ഒന്നോര്‍ക്കുക, അധികാരം ധിക്കാരം കാണിക്കാനുള്ളതല്ല.