ഗസ്സയില്‍ ഇസ്രായേലിന്റെ ‘പട്ടിണി ആയുധം’: ആരോപണവുമായി ഹ്യുമന്‍ റൈറ്റ്‌സ് വാച്ച്
ഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ പട്ടിണി ‘യുദ്ധ ആയുധമായി’ പ്രയോഗിക്കുകയാണെന്നു യു എസ് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് സംഘടന ആരോപിച്ചു. വെള്ളം, ഭക്ഷണം, ഇന്ധനം ഇവ നിഷേധിക്കുകയും കാര്‍ഷികമേഖല തുടച്ചുനീക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് എപ്പോഴും ഇസ്രയേല്‍ വിരുദ്ധ നിലപാടു സ്വീകരിക്കുന്ന സംഘടനയാണെന്നും ഒക്ടോബര്‍ ഏഴി നു ഹമാസ് നടത്തിയ കൂട്ടക്കൊലയില്‍ മിണ്ടാതിരുന്നവര്‍ക്ക് ഇപ്പോള്‍ പ്രതികരിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. ഗസ്സയില്‍ സാധാരണ ജനങ്ങള്‍ക്കെത്തിക്കുന്ന ഇന്ധനവും ഭക്ഷണവും ഹമാസ് അവരുടെ തുരങ്കങ്ങളിലേക്കു കടത്തുകയാണെന്നും ഇതാണ് പട്ടിണിക്ക് കാരണമെന്നുമാണ് ഇസ്രായേല്‍ വാദം.