19 Friday
April 2024
2024 April 19
1445 Chawwâl 10

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: നവംബര്‍ 30 വരെ അപേക്ഷിക്കാം

കെ ഇസെഡ് ദാനിഷ്‌


കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടപ്പിലാക്കി വരുന്ന 2021 2022 അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോരിറ്റീസ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന്റെ ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ ന്യൂനപക്ഷ സമുദായങ്ങളിലെ നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships. gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം.
പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships.gov.in അല്ലെങ്കില്‍ www.minortiyaffairs.gov.in എന്ന ലിങ്കുകള്‍ വഴിയോ അതുമല്ലെങ്കില്‍ National Scholarships (NSP) എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ 2021 നവംബര്‍ 30 വരെ അപേക്ഷിക്കാവുന്നതാണ്.

പ്രധാന വ്യവസ്ഥകള്‍:
1) അപേക്ഷകള്‍ താഴെ പറയുന്ന കോഴ്‌സുകളിലൊന്നിലെ വിദ്യാര്‍ഥിയും തൊട്ടു മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50% ത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം
എ) ഗവണ്‍മെന്റ് എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി /ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം ഫില്‍/ പി എച്ച് ഡി കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍
ബി) ചഇഢഠയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കഠക/ കഠഇയിലോ, ടെക്‌നിക്കല്‍/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലോ പഠിക്കുന്നവര്‍,
സി) ചങങട സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവര്‍
2) 2020-2021ല്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ നിലവിലുള്ള Application id യില്‍ തന്നെ 2021-2022 വര്‍ഷത്തേക്ക് റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
3) അപേക്ഷകരുടെ വാര്‍ഷിക വരുമാനം പരമാവധി 2 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
4) അപേക്ഷകര്‍ മറ്റു സ്‌കോളര്‍ഷിപ്പുകളോ സ്‌റ്റൈപ്പന്‍ഡോ കൈപ്പറ്റുന്നവര്‍ ആയിരിക്കരുത്.
5) അപേക്ഷകര്‍ക്ക് ഏതെങ്കിലും നാഷണലൈസ്ഡ്/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടതും ഇത് ബാങ്ക് അക്കൗണ്ടുമായിബന്ധിപ്പിക്കേണ്ടതുമാണ്.
6) കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ അപേക്ഷിക്കുമ്പോള്‍ കേരളം Domicile ആയി തിരഞ്ഞെടുക്കണം
7) ഒരേ കുടുംബത്തില്‍പ്പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതല്ല.
സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍, അപേക്ഷിക്കേണ്ട രീതി, തുടര്‍നടപടി എന്നിവ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ www.scholarships.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x