2 Wednesday
July 2025
2025 July 2
1447 Mouharrem 6

പൊരുത്തം സംഗമം സ്വാഗത സംഘം രൂപീകരിച്ചു

പുളിക്കല്‍: ഭിന്നശേഷിക്കാര്‍ക്ക് ഇണകളെ കണ്ടെത്തുന്നതിന് പുളിക്കല്‍ എബിലിറ്റി കാമ്പസില്‍ സംഘടിപ്പിക്കുന്ന ‘പൊരുത്തം-22’ മൂന്നാമത് സംഗമത്തിന് സ്വാഗതസംഘം രൂപീകരിച്ചു. മാര്‍ച്ച് 27ന് നടക്കുന്ന സംഗമത്തില്‍ ആയിരത്തോളം ഭിന്നശേഷിക്കാര്‍ പങ്കെടുക്കും. കെ അഹമ്മദ്കുട്ടി (ചെയര്‍മാന്‍), അഡ്വ. യൂനുസ് സലീം (ജനറല്‍ കണ്‍വീനര്‍), ഡോ. അബ്ദുല്‍അഹദ് മദനി, കെ തസ്‌ലീം, എം അബ്ദുല്ലത്തീഫ്, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ (വൈ.ചെയര്‍മാന്‍), ഡോ. ജാബിര്‍ അമാനി, സി മമ്മു കോട്ടക്കല്‍, ഷാഹുല്‍ഹമീദ്, ജമാല്‍ ഫാറൂഖി പുളിക്കല്‍, എം ആസിഫ്, ഷാനവാസ്, എം നസീം (ജോ. കണ്‍വീനര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. വിവിധ വകുപ്പ് സബ് കമ്മിറ്റി ഭാരവാഹികള്‍: ഡോ. ഫുഖാര്‍ അലി, ജാബിര്‍ അമാനി (പ്രോഗ്രാം), മുഹമ്മദലി ചുണ്ടക്കാടന്‍, എന്‍ എം അബ്ദുല്‍ജലീല്‍ (ഫിനാന്‍സ്), ഡോ. അബ്ദുല്‍ അഹദ് മദനി, സി എച്ച് മൊയ്തീന്‍ കുട്ടി (ഭക്ഷണം), എം ടി മനാഫ്, ജമാല്‍ പുളിക്കല്‍ ( മീഡിയ), ശരീഫ് കോട്ടക്കല്‍, എം നസീം (ഐ ടി), ഡോ. നാസര്‍ തിരൂര്‍, ഡോ. അരുണ്‍ (മെഡിക്കല്‍), തസ്‌ലീം, പി ടി ശബ (രജിസ്‌ട്രേഷന്‍). എം കെ ബഷീര്‍, പി ടി അബ്ദുസ്സലാം (ലൈറ്റ് & സൗണ്ട്), റഫീഖ് നല്ലളം, വീരാന്‍കുട്ടി അരൂര്‍ (വളണ്ടിയര്‍), ഡോ. യു പി യഹ്‌യാ ഖാന്‍, കെ എം ഷബീര്‍ അഹമ്മദ് (റിസപ്ഷന്‍), പി എന്‍ ബഷീര്‍ അഹ്മദ്, പി എന്‍ കെ രശ്മിത (കെ എം ഇന്റര്‍പ്രട്ടേഷന്‍), പി അലി അഷ്‌റഫ്, പി ടി അബ്ദുല്‍അസീസ് (ട്രാന്‍സ്‌പോര്‍ട്ട്), പി എന്‍ ബഷീര്‍ അഹ്മദ്, കെ അബ്ദുല്ലത്തീഫ് (എക്‌സിബിഷന്‍), എം കെ അബ്ദുറസ്സാഖ്, പി ടി അബ്ദുല്‍വാഹിദ് (അക്കമഡേഷന്‍)

Back to Top