1 Tuesday
July 2025
2025 July 1
1447 Mouharrem 5

പോണോഗ്രഫി: ഇസ്‌ലാമിക വിദ്യാഭ്യാസത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാം?

ഹീനാ ആമിര്‍


‘ടോപ് ടെന്‍ റിവ്യൂസി’ന്റെ 2016ലെ പഠനമനുസരിച്ച് ചുരുങ്ങിയത് 26 കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരുകളെങ്കിലും പോണോഗ്രാഫിക് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. രതിചിത്രങ്ങളും വെബ്‌സൈറ്റുകളുമെല്ലാം പല കുട്ടികളുടെയും കാഴ്ചയില്‍ പെടുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ദി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിന്റെ 2018ലെ പഠനം കാണിക്കുന്നത് പത്തില്‍ ആറു കുട്ടികളും പതിവായി പോണോഗ്രഫി കാണുന്നു എന്നാണ്.
ഇത് അവിരാമം തുടരുന്ന പ്രശ്‌നമാണ്. കാരണം, 2007ലെ ബിബിസി ന്യൂസ് പറയുന്നതനുസരിച്ച് പോണ്‍ വ്യവസായം വളരെ ലാഭകരവും 60 ബില്യണിനു മേല്‍ ഡോളര്‍ (ഹോളിവുഡിനേക്കാളേറെ) വാര്‍ഷിക വരുമാനം നേടുന്നതുമാണ്. 2001ലെ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വന്ന ‘നഗ്‌നരായ മുതലാളിത്തക്കാര്‍’ എന്ന ലേഖനത്തില്‍, പോണ്‍ പോലെ മറ്റൊരു വ്യവസായവുമില്ല എന്നു പറയുന്നു. ഓരോ വര്‍ഷവും 10-14 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് പോണ്‍ വ്യവസായത്തിന്റെ വിറ്റുവരവ്. പ്രൊഫഷണല്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ബേസ് ബോള്‍ എന്നിവയെല്ലാം ചേര്‍ന്നു നേടുന്നതിനേക്കാള്‍ വളരെ കൂടുതലാണ് പോണ്‍ വ്യവസായം എന്നാണ് ഇതിനര്‍ഥം. സിനിമാ ടിക്കറ്റിന് ചെലവഴിക്കുന്നതിനേക്കാളേറെ തുക ഒരു വര്‍ഷം ആളുകള്‍ പോണോഗ്രഫിക്കായി അമേരിക്കയില്‍ ചെലവാക്കുന്നുണ്ട് (ഞശരവ,2019:1). പോണോഗ്രഫി വംശീയവും സാമ്പത്തികവും രാഷ്ട്രീയവും ലിംഗപരവും പ്രായമനുസരിച്ചുള്ളതുമായ അതിര്‍വരമ്പുകള്‍ക്കെല്ലാമുപരിയായി ആളുകള്‍ കാണുന്നുണ്ട്.
പോണോഗ്രഫിയുടെ
ഉദയം
പ്രണയത്തെ രതിസാഹിത്യത്തിലേക്കും തുടര്‍ന്ന് അശ്ലീല പ്രദര്‍ശനത്തിലേക്കും തരം താഴ്ത്തുന്ന തരത്തില്‍ വര്‍ധിച്ചുവരുന്ന നഗ്‌നതാ പ്രദര്‍ശനങ്ങളും അവിഹിത ബന്ധങ്ങളും രതിസൂചകമായ പരസ്യങ്ങളും തെരുവിലെ വ്യഭിചാരങ്ങളുമെല്ലാമായി ബന്ധപ്പെട്ടാണ് പോണോഗ്രഫിയെക്കുറിച്ച് പഠനഗവേഷണങ്ങള്‍ നടത്താന്‍ തീരുമാനിക്കുന്നത്. പൊതുമാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ആധുനികവത്കരണം പുത്തന്‍ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും പാരമ്പര്യ ചിട്ടകളെ നിരസിക്കുകയും ഇസ്‌ലാമിക തത്വങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന നിഷ്ഠുരമായ സമീപനമാണ് മുന്നോട്ടുവെക്കുന്നത്. ലൈംഗികമായ വിലക്കുകളെ നിഷേധിക്കുകയും മുസ്‌ലിംകള്‍ക്ക് തങ്ങളുടെ അന്തസ്സും ധാര്‍മികതയും നഷ്ടപ്പെടുന്ന തരത്തില്‍ സ്ത്രീകളെ സ്വതന്ത്രരാക്കുകയും ചെയ്യുന്നതാണെന്നതിനാല്‍ ആശങ്കാജനകമായ മാറ്റമാണത്.
സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികാസക്തി ഉണര്‍ത്തുന്ന തരത്തില്‍ പ്രകടമായ രതിചിത്രീകരണങ്ങളാണ് പോണോഗ്രഫി (ഠമൃൃമി,േ 2016). മനസ്സില്‍ പോണോഗ്രഫി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം വരുന്നത് ലൈംഗിക കൃത്യങ്ങളുടെ വീഡിയോകളോ ശബ്ദരേഖകളോ ആയിരിക്കും. എന്നാല്‍ പോണോഗ്രഫി പല രൂപത്തിലുണ്ട്; രതിദൃശ്യങ്ങളുടെ വീഡിയോകള്‍ മാത്രമല്ല. പ്രാചീന കാലത്ത് കലകളിലാണ് പോണോഗ്രഫി കൂടുതല്‍ ദൃശ്യമായിരുന്നതെങ്കില്‍ ഇന്ന് പോപുലര്‍ കള്‍ചറിന് അതുമായി അടുത്ത ബന്ധമുണ്ട് (Paul, 2005; 2007, pp. 46).
ഒഹിയോ സുപ്രീം കോടതി ഉള്‍പ്പെടെ പല കോടതികളിലും പോണോഗ്രഫിയുടെ നിര്‍വചനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പല തര്‍ക്കങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം പോണോഗ്രഫിയെ സാമാന്യമായി ഇങ്ങനെ നിര്‍വചിക്കാം എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്: മാസികകളിലൂടെയോ ചിത്രങ്ങളിലൂടെയോ മുതിര്‍ന്നവര്‍ക്കായുള്ള ടിവി ചാനലുകളിലൂടെയോ വിഎച്എസ് സിനിമകളിലൂടെയോ കാഴ്ചക്കാരില്‍ ലൈംഗികാസക്തി ഉണര്‍ത്താനായി കാണിക്കുന്ന ദൃശ്യചിത്രീകരണമാണ് പോണോഗ്രഫി (Tarrant, 2016, p. 3).
ഇന്നത്തെ സാഹചര്യത്തില്‍ സ്വയംഭോഗത്തിനായിട്ടോ സ്ത്രീപുരുഷന്‍മാര്‍ക്ക് ലൈംഗികാസക്തി ഉണര്‍ത്താനായോ ഉള്ള ഓണ്‍ലൈന്‍ സെക്‌സ് വീഡിയോകളെ പോണോഗ്രഫി എന്നു വിവക്ഷിക്കുന്നു. വ്യക്തിഗതമായ കാഴ്ചപ്പാടിന് അനുസരിച്ച് ചിലര്‍ പാട്ടുകള്‍, റൊമാന്റിക് നോവലുകള്‍, കവിതകള്‍, സിനിമകള്‍, മൃഗരതി എന്നിവയും പോണോഗ്രഫിക് ഉള്ളടക്കത്തിന്റെ ആദ്യകാല ഉദാഹരണങ്ങളായി കണക്കാക്കുന്നു (ഠമൃൃമി,േ 2016, ു. 4). സാങ്കേതികരംഗത്തെ പുരോഗതിക്കനുസരിച്ച് ഭാവിയില്‍ ഈ പോണോഗ്രാഫിക് ചിത്രീകരണങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, ഉപയോഗിക്കപ്പെടുന്നു എന്നിവയിലും മാറ്റങ്ങള്‍ വന്നേക്കാം (ഠമൃൃമി,േ 2016).
പോണോഗ്രഫിയുടെ നിര്‍വചനവും അതിന്റെ ചരിത്രപരമായ ഉയര്‍ച്ചയും ലിന്‍ ഹണ്ടിന്റെ ചട്ടക്കൂടിനോട് ചേര്‍ന്നുപോകുന്നതാണ്. അതനുസരിച്ച് പോണോഗ്രഫിക്ക് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്: 1. ലൈംഗികവത്കരിച്ച ശരീരാവയവങ്ങളുടെയോ ലൈംഗിക കൃത്യങ്ങളുടെയോ ദൃശ്യ/ലിഖിത വിവരണങ്ങള്‍. 2. പൊതുസമ്മതിയുള്ള സദാചാര മൂല്യങ്ങളെയും വിലക്കുകളെയും ലംഘിക്കാന്‍ ഉദ്ദേശിക്കുന്നവ. 3. ലൈംഗിക അഭിനിവേശം ഉണര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളവ.
പോണോഗ്രഫി:
ഇസ്‌ലാമിക കാഴ്ചപ്പാട്

ക്ലാസിക്കല്‍ കാലഘട്ടത്തില്‍ പ്രസക്തമായൊരു പരിണാമമനുസരിച്ച് മുസ്‌ലിം സംസ്‌കാരങ്ങള്‍ ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസരിച്ച് സ്വയം പരിഷ്‌കരിച്ചു. ഒരുപാട് മുസ്‌ലിംകളുടെ ജീവിതങ്ങള്‍ ഒരു ജീവിതരീതി, സാമൂഹികമായ പെരുമാറ്റം, സംസ്‌കാരം, വസ്ത്രധാരണം, സംഭാഷണരീതി എന്നിവയിലൂടെ രൂപപ്പെടുത്തി (ടമവലലവ കിലേൃിമശേീിമഹ, ു. 96). താഴെ കൊടുത്തിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ ഉദ്ധരണികളും അസാന്മാര്‍ഗികത, നിയമവിരുദ്ധ ലൈംഗികത, ദൃഷ്ടി താഴ്ത്തല്‍ എന്നിവയെക്കുറിച്ച് പറയുന്നു: ”അവിവാഹിതരായ സ്ത്രീയോ പുരുഷനോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടാല്‍ ഓരോരുത്തര്‍ക്കും നൂറു ചാട്ടവാറടി വീതം നല്‍കുക, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍. ദൈവത്തിന്റെ മതത്തില്‍ അഥവാ നിയമത്തില്‍ അവരോട് ദയ കാണിക്കരുത്. അവരുടെ ശിക്ഷ നടപ്പാക്കുന്നത് ഒരുകൂട്ടം വിശ്വാസികളുടെ സാന്നിധ്യത്തിലായിരിക്കട്ടെ” (ഖുര്‍ആന്‍ 24:2).
ഖുര്‍ആനും ഹദീസും പോണോഗ്രഫി പ്രത്യേകമായി പരിഗണിക്കുന്നില്ലെങ്കിലും വ്യഭിചാരത്തെ സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. നിയമവിരുദ്ധമായ ലൈംഗികബന്ധങ്ങളുടെ പ്രതിനിധാനവും ചിത്രീകരണങ്ങളുമാണ് പോണോഗ്രഫി എന്നതിനാല്‍ ദൈവം മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനത്തിലൂടെ നിഷിദ്ധമാക്കിയ മൂന്നു ഘടകങ്ങളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്: ഫഹ്ഷ, മുന്‍കര്‍, ബഗ്‌യ് എന്നിവ. പോണോഗ്രഫി നിഷിദ്ധമാണെന്നതിനുള്ള മറ്റു തെളിവുകള്‍ പരിഗണിക്കുന്നതിനു മുമ്പായി ഈ മൂന്നു സംജ്ഞകളും തുടര്‍ന്നുള്ള ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.
ഫഹ്ഷ, മുന്‍കര്‍,
ബഗ്‌യ്

ഫഹ്ഷ/ ഫാഹിഷ/ ഫവാഹിഷ് എന്നതിന് അശ്ലീലം, അസഭ്യം, അമാന്യം, ലജ്ജാഹീനത, വൃത്തികെട്ടത്, ജീര്‍ണിച്ചത് എന്നെല്ലാമാണ് അര്‍ഥം (അഹങമംൃശറ അൃമയശരഋിഴഹശവെ). എന്നാല്‍ ഒമി െണലവൃ ഉശരശേീിമൃ്യ ീള ങീറലൃി ണൃശേേലി അൃമയശര അതോടൊപ്പം രാക്ഷസീയത, ജുഗുപ്‌സ, വ്യഭിചാരം എന്നീ അര്‍ഥങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും അനിസ്‌ലാമികമായ ലൈംഗിക രീതികളെ കുറിക്കാനായാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ആധുനിക ഖുര്‍ആന്‍ പണ്ഡിതരെല്ലാം വ്യഭിചാരം, നഗ്‌നത, സിനിമകളിലും ചിത്രങ്ങളിലും പോണോഗ്രഫിയിലുമെല്ലാമുള്ള പ്രദര്‍ശന രൂപത്തിലുള്ള രതി, തെറിവിളി, ശാപവാക്കുകള്‍, നിഷിദ്ധ ബന്ധങ്ങള്‍, ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം മുതലായ വെറുക്കപ്പെടുന്ന തരത്തിലുള്ള പെരുമാറ്റങ്ങളുടെ കാതലായ എല്ലാ തരം തിന്മകളെയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫഹ്ഷയുടെ ഏറ്റവും ഉയര്‍ന്ന തലമായാണ് വ്യഭിചാരത്തെയും (17:32) സ്വവര്‍ഗരതിയെയും (7:80, 27:54) ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലഭ്യമായ ഫത്‌വകള്‍ അനുസരിച്ച് പോണോഗ്രഫി ഫഹ്ഷ എന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നതായി എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നു.
‘മുന്‍കര്‍’ എന്ന സുപ്രധാന ഖുര്‍ആനിക സംജ്ഞ അക്ഷരാര്‍ഥത്തില്‍ വൃത്തികെട്ട, മ്ലേച്ഛമായ, വെറുക്കപ്പെടുന്ന എന്നിങ്ങനെ അര്‍ഥമാക്കുന്നു (അഹങമംൃശറ അൃമയശരഋിഴഹശവെ, 2019). മോശമായതും അസാന്മാര്‍ഗികവുമാണതെന്ന് സര്‍വത്ര അംഗീകരിക്കപ്പെട്ടതാണ്. എക്കാലത്തെയും ദൈവിക നിയമങ്ങള്‍ വിലക്കിയിട്ടുള്ളതും മനുഷ്യ മനഃസാക്ഷി തള്ളിക്കളഞ്ഞതുമായ എല്ലാ തരം തിന്മകളും ഇതില്‍ ഉള്‍പ്പെടുന്നു. പോണോഗ്രഫിക്ക് അടിമപ്പെട്ടിട്ടുള്ളവര്‍ മിക്കവാറും രഹസ്യമായാണ് അത് കാണാന്‍ ശ്രമിക്കുക. അത് സൂചിപ്പിക്കുന്നത് ഖുര്‍ആന്‍ മുന്‍കര്‍ എന്ന് വിശേഷിപ്പിക്കുന്ന കാര്യം എല്ലായിടത്തും അസാന്മാര്‍ഗികതയായി അംഗീകരിക്കപ്പെട്ടതാണ് എന്നാണ്.
‘ബഗ്‌യ്’ എന്നതിന് തെറ്റ്, അനീതി, വഴി തെറ്റല്‍ എന്നെല്ലാമാണ് അക്ഷരാര്‍ഥം (അഹങമംൃശറ അൃമയശരഋിഴഹശവെ). ഖുര്‍ആനിക സംജ്ഞ എന്ന നിലയില്‍ വഴിതെറ്റല്‍, ദൈവത്തിന്റെയോ സഹജീവികളുടെയോ അവകാശപ്പെട്ട ഇടങ്ങളിലേക്ക് കടന്നുകയറല്‍ എന്നെല്ലാമാണ് അര്‍ഥം. അങ്ങനെ വരുമ്പോള്‍ ആധുനിക പണ്ഡിതരുടെ അഭിപ്രായത്തില്‍ പോണോഗ്രഫി ദൈവത്തിന്റെ മാത്രമല്ല, സഹജീവികളുടെയും മൃഗങ്ങളുടെയും ഇടങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടുതന്നെ സ്ത്രീപുരുഷന്മാരെ ലൈംഗികതക്കുള്ള വില്‍പനച്ചരക്കുകളാക്കുക വഴി പോണോഗ്രഫി വ്യവസായം അവരുടെ അവകാശങ്ങളില്‍ കടന്നുകയറ്റം നടത്തുകയാണ് ചെയ്യുന്നത്.
സമകാലിക
പണ്ഡിതന്മാരുടെ
വീക്ഷണത്തില്‍

വ്യഭിചാരത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള രൂപമാണ് പോണോഗ്രഫി എന്നതിനാല്‍ അത് കടുത്ത പാപമാണ് എന്നാണ് ഇതിന്മേല്‍ മുഫ്തി ഇസ്മാഈല്‍ ദേശായിയുടെ ഫത്‌വ. പോണോഗ്രാഫിക് ചിത്രങ്ങള്‍ സ്‌ക്രീനിലെ തിന്മയാല്‍ മലീമസമായ കണ്ണുകള്‍ മനുഷ്യ മനസ്സിലും ആത്മാവിലും ആടുന്ന നിര്‍ജീവ ദൃശ്യങ്ങളാണ്. ദേശായി തുടര്‍ന്ന് വാദിക്കുന്നത് മയക്കുമരുന്നിനേക്കാള്‍ നീചമായ അടിമത്തമാണ് പോണോഗ്രാഫി എന്നാണ്. കാരണം, മയക്കുമരുന്നിന് അടിപ്പെടുന്നവര്‍ക്ക് ചികിത്സയായി അവരെ പുനരധിവസിപ്പിക്കാം; എന്നാല്‍ പോണിന് അടിമപ്പെട്ടവരുടെ മനസ്സില്‍, കണ്ണില്‍ അത്തരം ദ്യശ്യങ്ങള്‍ പ്രാര്‍ഥനാ സമയത്തു പോലും മിന്നിമറിയും. അതുകൊണ്ട് അവരുടെ മാനസികാരോഗ്യത്തെ പോലും പോണോഗ്രഫി നിയന്ത്രിക്കുന്നു. പോണ്‍ അടിമകളുടെ കമ്പ്യൂട്ടര്‍ ഉപയോഗം നിരീക്ഷണവിധേയമാക്കണമെന്ന് മുഫ്തി ഇസ്മാഈല്‍ ദേശായി (2012) ഖുര്‍ആന്‍ ആധാരമാക്കി നിര്‍ദേശിക്കുന്നു. അവരുടെ കമ്പ്യൂട്ടര്‍ ഉപയോഗം ആളുകളുള്ള പൊതുഇടത്തില്‍ വെച്ചായിരിക്കണം, ചുരുങ്ങിയ തോതില്‍ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കാവൂ, മരണത്തിന്റെ മാലാഖയെ ഓര്‍ക്കുക, ഖബര്‍ ഓര്‍ക്കുക, അല്ലാഹുവിനെ ഓര്‍ക്കുക, മനുഷ്യന്റെ ആഗ്രഹങ്ങള്‍ അടക്കുക, അല്ലാഹുവിന്റെ പ്രീതി നേടാന്‍ പരിശ്രമിക്കുക.
ചില പണ്ഡിതന്മാര്‍ വിവാഹിതരായ ദമ്പതികളെയും സ്വന്തം പങ്കാളികളുടെ നഗ്‌നചിത്രമെടുക്കുന്നതില്‍ നിന്ന് വിലക്കുന്നു. കാരണം അത് തിന്മയിലേക്കു നയിച്ചേക്കാം (ഠവല ഇീൗിരശഹ ീള ടലിശീൃ ടരവീഹമൃ,െ 2008, ുു. 1112). ഉദാഹരണത്തിന് ഭര്‍ത്താവിന്റെ ഫോണോ ലാപ്‌ടോപ്പോ ഒക്കെ നഷ്ടപ്പെടുകയോ മറ്റാരുടെയും കൈവശം എത്തുകയും ചെയ്‌തേക്കാം. അങ്ങനെ വന്നാല്‍ നഗ്‌നചിത്രങ്ങള്‍ ദുരുപയോഗിക്കപ്പെടുന്ന ദുരനുഭവങ്ങള്‍ ഉണ്ടായേക്കാം. നഗ്‌ന ചിത്രങ്ങള്‍ കണ്ടിരിക്കുന്നതിലൂടെ ലൈംഗികമായ ആഗ്രഹങ്ങള്‍ ശമിക്കുകയില്ല, വിപരീതമാണ് ഫലം. അതുകൊണ്ട് ഭര്‍ത്താവ് തന്റെയും ഭാര്യയുടെയും അഭിമാനം സംരക്ഷിക്കണം.
വിവ:
ഡോ. സൗമ്യ പി എന്‍

Back to Top