വര്‍ധിക്കുന്ന പോക്‌സോ കേസുകള്‍ പരിഹാരമെന്ത് !
അനസ് കൊറ്റുമ്പ
ദിനം പ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് പോക്‌സോ കേസുകള്‍. കുട്ടികളിലേല്‍ക്കുന്ന പീഡനങ്ങള്‍ക്ക് എതിരെയുള്ള നിയമമാണ് പോക്‌സോ. 2012 ലാണ് ഈ നിയമം കൊണ്ട് വന്നത്.ഒരു കുട്ടിക്ക് പൂര്‍ണമായും മനസിലാക്കാനോ അനുവാദം നല്‍കാനോ കഴിയാത്ത ലൈംഗികമായ പ്രവൃത്തിയില്‍ അവനെ/അവളെ ഉള്‍പ്പെടുത്തുന്നതാണ് ലൈംഗികമായ കുറ്റകൃത്യം.
ഇത് മൂലം വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും, വളര്‍ച്ചയ്ക്കും വിദ്യാഭ്യാസത്തിനും ഭീഷണിയാകും. തീര്‍ച്ചയായും ഒരു കുട്ടിയുടെ ശാരീരിക മാനസീകമായി ആരോഗ്യത്തിന് ബാധിക്കുന്ന പ്രവൃത്തികളോ സംസാരമോ വീഴ്ചകളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കുട്ടിക്കെതിരെയുള്ള അതിക്രമമാണ്. കുട്ടികളുടെ ശരീരങ്ങളെയും, സ്വഭാവങ്ങളെയും തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.
ഇതിലധികവും പീഡിപ്പിക്കാന്‍ മുന്‍ കയ്യെടുക്കുന്നത് അധ്യാപകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. കൈ ബലം കൊണ്ടും അംഗീകാരത്തിന്റെ പേരിലും, സാമ്പത്തിക ഇടപെടലുകള്‍ കൊണ്ടും കുട്ടികളുടെ സമനിലകള്‍ തെറ്റിക്കുന്ന രീതിയില്‍ നിന്നും അകറ്റി നിര്‍ത്തുക.
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പീഡനത്തിന് ഇരയാവുകയാണ് അവരുടെ ശബ്ദം പുറത്ത് കേള്‍ക്കാത്തത് കൊണ്ടായിരിക്കാം സമൂഹത്തില്‍ അറിയാതിരിക്കാന്‍ കാരണം.വിദ്യാഭ്യാസം നുകരാനായി മാതാപിതാക്കളില്‍ നിന്ന് അധ്യാപകരിലേക്ക് പൂര്‍ണമായും ഉത്തരവാദിത്തം കൊടുക്കുന്നില്ല. ഏകദേശം പ്രായം എത്തുന്നത് വരെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ തന്നെയാണ് ഓരോ സന്തതികളും. ഇനിയുമൊരു പോക്‌സോ കേസുകള്‍ക്കുള്ള ഇരയാവാതിരിക്കട്ടെ..