പ്ലഷര്‍ ഹോം സമര്‍പ്പിച്ചു
കൂട്ടായി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി വിഭാഗമായ ഷൈഡിനു കീഴില്‍ കൂട്ടായി തീരദേശത്ത് പ്ലഷര്‍ ഹോം നിര്‍മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ ജില്ലാ വൈസ് പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ മജീദ് രണ്ടത്താണിക്ക് നല്‍കി നിര്‍വഹിച്ചു. ടി ആബിദ് മദനി, ഇഖ്ബാല്‍ വെട്ടം, ഹുസൈന്‍ കുറ്റൂര്‍, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, മുനീര്‍ ചെമ്പ്ര പങ്കെടുത്തു.