വ്യഭിചാര കൊലപാതകങ്ങളില്‍ നിയമവ്യവസ്ഥയ്ക്കും പങ്കുണ്ട് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

പാലക്കാട് ജില്ലാ മുജാഹിദ് സംഗമത്തില്‍ കെ എന്‍ എം
മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട
പ്രഭാഷണം നടത്തുന്നു.
പാലക്കാട്: ലിവിങ് ടുഗെതര്‍ എന്ന പേരില്‍ വ്യഭിചാരം നിയമാനുസൃതമാക്കിയ നടപടി സാമൂഹിക സുരക്ഷ തകര്‍ക്കുന്നതാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് സംഗമം അഭിപ്രായപ്പെട്ടു. മതനിയമങ്ങള്‍ വ്യഭിചാരത്തെ കുറ്റകൃത്യമായി കണ്ട് ശിക്ഷാവിധി മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ പരിഷ്‌കൃത സമൂഹം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോലും എടുത്തുകളയുകയാണ്. സദാചാരം തകര്‍ക്കുന്ന നടപടി സ്വീ കരിക്കുക വഴി അവിഹിത ബന്ധ കൊലപാതകങ്ങളില്‍ ഭര ണകൂടത്തിനും നിയമവ്യവസ്ഥക്കും പങ്കുണ്ടെന്നും സംഗമം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട മു ഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ് വൈ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബുഷ്‌റ നജാത്തിയ, ശരീഫ് തിരൂര്‍ പ്രഭാഷണം നടത്തി. യൂസുഫ് തോട്ടശ്ശേരി, എസ് എം സലീം, വി എച്ച് നസീര്‍, അബ്ദുറഷീദ് കള്ളിക്കാട്, സുബൈര്‍ ജൈനിമേട്, മുഹമ്മദ് റാഫി പുത്തന്‍തെരുവ് പ്രസംഗിച്ചു.