പാലക്കാട് ജില്ലാ എം എസ് എം ഹൈസെക് സമ്മേളനം

എം എസ് എം പാലക്കാട് ജില്ല ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം- ഹൈസെക്- എന്‍ ഷംസുദ്ദീന്‍ എം എല്‍ എ
ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സഹപാഠികളെ കൊണ്ട് വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കര്‍ശന നടപടി വേണമെന്ന് എം എസ് എം പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം- ഹൈസെക് ആവശ്യപ്പെട്ടു. സമ്മേളനം എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് എം എ അബ്ദുല്‍ വാജിദ് അധ്യക്ഷത വഹിച്ചു. കെ ജെ യു ആക്ടിംഗ് സെക്രട്ടറി അബ്ദുല്‍അലി മദനി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, ഫൈസല്‍ നന്മണ്ട, എം ജി എം സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ, ഷഹീര്‍ വെട്ടം, എം എസ് എം ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് അക്ബര്‍, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന തസ്‌നീം, സമാഹ് ഫാറൂഖി, ആമിര്‍ അബ്ദുല്‍കരീം, സി പി അബ്ദുസമദ്, സലീം അസ്ഹരി, ആഷിഖ് അസ്ഹരി, മഷ്ഹൂദുല്‍ ഹഖ്, ആദില്‍ ഹുസൈന്‍ പ്രസംഗിച്ചു.
