പിന്നാക്ക വിഭാഗങ്ങളുടെ നഷ്ടം നികത്താന്‍ പാക്കേജ് പ്രഖ്യാപിക്കണം -മലപ്പുറം ഈസ്റ്റ് ജില്ലാ ഇസ്‌ലാഹി സമ്മിറ്റ്
മഞ്ചേരി: മുന്നാക്ക സംവരണത്തിലൂടെ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗ മേഖലയിലും ഉണ്ടാകുന്ന അവസര നഷ്ടം നികത്താന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ലാ ഇസ്‌ലാഹി സമ്മിറ്റ് ആവശ്യപ്പെട്ടു.
ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, സി അബ്ദുല്ലത്തീഫ്, ഡോ. ജാബിര്‍ അമാനി, എം കെ മൂസ സുല്ലമി, എം പി അബ്ദുല്‍കരീം സുല്ലമി, എ നൂറുദ്ദീന്‍ എടവണ്ണ, ശാക്കിര്‍ ബാബു കുനിയില്‍, റഷീദ് ഉഗ്രപുരം, ജൗഹര്‍ അയനിക്കോട്, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, എം കെ ബഷീര്‍, ഇല്യാസ് മോങ്ങം പ്രസംഗിച്ചു.