21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

പിലാതോട്ടത്തില്‍ മുഹമ്മദലി

ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍


മുട്ടില്‍: പ്രഭാഷകനും യുവ പണ്ഡിതനുമായ അബ്ദുല്‍ ജലീല്‍ മദനി വയനാടിന്റെ പിതാവ് പിലാത്തോട്ടത്തില്‍ മുഹമ്മദലി (64) നിര്യാതനായി. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ നിന്നു പിതാവിനോടൊപ്പം വയനാട്ടിലെ തോട്ടംതൊഴിലാളി മേഖലയില്‍ താമസമാക്കിയ അദ്ദേഹം ഇസ്‌ലാഹി ആദര്‍ശം നെഞ്ചേറ്റുക മാത്രമല്ല കഴിയുന്നത്ര ഒറ്റയാള്‍ പ്രബോധകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. മക്കള്‍ക്ക് തൗഹീദ് ആദര്‍ശം ലഭിക്കണമെന്ന നിര്‍ബന്ധബുദ്ധി കാരണം അവരെ വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള മേപ്പാടി മദ്‌റസയില്‍ ചേര്‍ത്താണ് പഠിപ്പിച്ചിരുന്നത്. മൂന്നു മക്കള്‍ക്കും അറബിക് കോളജ് വിദ്യാഭ്യാസം അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു. ആദര്‍ശ ബന്ധുക്കള്‍ക്കിടയില്‍ ജീവിക്കുകയും മരിക്കുകയും ചെയ്യണമെന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത മോഹമാണ് തോട്ടംമേഖലയുപേക്ഷിച്ച് മുട്ടിലില്‍ പുതിയ വീട് വെച്ച് താമസമാക്കാന്‍ കാരണമായത്. ഭാര്യ: റംല. മറ്റു മക്കള്‍: ജംഷീല, ജംഷീന. സഹോദരങ്ങള്‍: അലവിക്കുട്ടി, അബ്ദുസ്സലാം, ടി പി കെ മുഹമ്മദ് ബഷീര്‍, സക്കീന പരിയാരം, ഹമീദ്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top