പിലാതോട്ടത്തില്‍ അമ്മദ്
ശുക്കൂര്‍ കോണിക്കല്‍
നരിക്കുനി: ആദര്‍ശവഴിയില്‍ ആറര പതിറ്റാണ്ടിലധികം ആത്മാഭിമാനത്തോ ടെ പ്രവര്‍ത്തിച്ച ആരാമ്പ്രം പുല്ലോറമ്മ ല്‍ പിലാതോട്ടത്തില്‍ അമ്മദ് (80) നി ര്യാതനായി. നരിക്കുനി സലഫി ചാരി റ്റബിള്‍ ട്രസ്റ്റ് പ്രഥമ കമ്മിറ്റി മെമ്പര്‍, കെ എന്‍ എം ശാഖ പ്രസിഡന്റ്, പുല്ലോറമ്മല്‍ ദാറുല്‍ ഇസ്‌ലാം ട്രസ്റ്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പഴയ തലമുറയിലെ ഇസ്‌ലാഹീ പണ്ഡിതന്മാരുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിനായിരുന്നു അക്കാലത്ത് പുല്ലോറമ്മലിലും സമീപ പ്രദേശങ്ങളിലുമൊക്കെ തൗഹീദ് പ്രഭാഷണങ്ങള്‍ക്ക് പണ്ഡിതന്മാരെ കൊണ്ടുവരാനുള്ള ചുമതലയുണ്ടായിരുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ആദര്‍ശ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ നടന്നും ലോറിപ്പുറത്ത് കയറിയും സുഹൃത്തുക്കളെയും കൂട്ടി എത്താന്‍ അദ്ദേഹം മുന്‍പിലുണ്ടായിരുന്നു.
പുല്ലോറമ്മല്‍ കല്ലേരി പള്ളി കേസില്‍ വര്‍ഷങ്ങളോളം കേസ് നടത്തിപ്പിന് മുമ്പിലുണ്ടായിരുന്നു. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് യാഥാസ്ഥിതികരുടെ മര്‍ദനങ്ങള്‍ക്ക് മുജാഹിദ് പ്രവര്‍ത്തകര്‍ വിധേയരായപ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹാ യവുമായി കൂടെ നിന്നവരില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അവസാനം മുജാഹിദ് പക്ഷത്തിന് പള്ളി അനുവദിച്ച് കോടതി ഉത്തരവിടുമ്പോള്‍ അദ്ദേഹത്തിന്റെ ത്യാഗ പരിശ്രമങ്ങളുടെ വിജയം തൗഹീദീ മനസ്സുകള്‍ ഏറ്റുവാങ്ങുകയായിരുന്നു. മുജാഹിദ് സമ്മേളനങ്ങളും ക്യാമ്പുകളും വരുമ്പോള്‍ ഭക്ഷണ വകുപ്പ് അദ്ദേഹം സന്തോഷപൂര്‍വം ഏറ്റെടുക്കും. ശബാബിന്റെ നല്ല വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ ആയിശ. മക്കള്‍: അബൂബക്കര്‍, മുഹമ്മദ് (കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ പ്രസിഡന്റ്), അബ്ദുല്ലത്തീഫ്, റഷീദ് പിലാതോട്ടം, അബ്ദുസ്സലാം. അല്ലാഹു പ്രിയ സഹോദരന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)