19 Friday
April 2024
2024 April 19
1445 Chawwâl 10

ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ കീഴിലുള്ള ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ കീഴിലുള്ള ഫാര്‍മസി, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയിലെ 2021-22ലെ പ്രവേശനത്തിന് അപേക്ഷിക്കാം. 16 കോഴ്‌സുകളാണ് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്.
കോഴ്‌സുകള്‍: ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി-ഫാം), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസ്റ്റിക് & റേഡിയോ തെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നോളജി, ഓഫ്താല്‍മിക് അസിസ്റ്റന്‍സ്, ഡെന്റല്‍ മെക്കാനിക്‌സ്, ഡെന്റല്‍ ഹൈജിനിസ്റ്റ്, ഓപറേഷന്‍ തിയേറ്റര്‍ & അനസ്‌തേഷ്യാ ടെക്‌നോളജി, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എന്‍ഡോസ്‌കോപ്പിക് ടെക്‌നോളജി, ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ്, റസ്പിറേറ്ററി ടെക്‌നോളജി, സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍.
രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് കോഴ്‌സുകളുടെ കാലാവധി. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് പ്ലസ്ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഡി-ഫാം പ്രവേശനത്തിന് ബയോളജിക്ക് പകരം മാത്‌സ് ആവാം. മേല്‍പ്പറഞ്ഞ സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങള്‍ പഠിച്ചവരെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലേക്ക് പരിഗണിക്കും. അപേക്ഷ lbscetnre.in എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി 25 വരെ നല്‍കാം.

എന്‍ ടി എസ് ഇ പരിശീലനം
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ ടി എസ് ഇ കോച്ചിംഗ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മതന്യൂനപക്ഷ വിഭാഗങ്ങളിലെ 55 ശതമാനം മാര്‍ക്ക് നേടിയ 8,9 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും, ഈ വര്‍ഷം എന്‍ ടി എസ് ഇ പരീക്ഷയ്ക്ക് അപേക്ഷിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓണ്‍ലൈന്‍ കോച്ചിംഗ്. ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരെ പരിഗണിക്കും. 30 ശതമാനം സീറ്റ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് മാര്‍ക്കിന്റെയും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. www.minortiywelfare. kerala.gov.in ല്‍ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് എന്ന സ്ഥാപനത്തില്‍ നല്‍കണം. അപേക്ഷ 19 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712300524

സിവില്‍ സര്‍വീസ്, ഐ എഫ് എസ്
പരീക്ഷകള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (IFS) പ്രിലിമിനറി പരീക്ഷകള്‍ക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രാഥമിക പരീക്ഷകള്‍ 2022 ജൂണ്‍ 5ന് നടത്തും. യോഗ്യത: സിവില്‍ സര്‍വീസ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 21-32 വരെയാണ് പ്രായപരിധി (റിസര്‍വേഷന്‍ വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്). ഐ എഫ് എസ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിര്‍ദിഷ്ട വിഷയത്തില്‍ ബിരുദം. 21 -32 വരെയാണ് പ്രായപരിധി (റിസര്‍വേഷന്‍ വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്). പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22. വിശദവിരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://upsc.gov.in/

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x