23 Monday
December 2024
2024 December 23
1446 Joumada II 21

പെഗാസസ്: കേന്ദ്ര സര്‍ക്കാറിന്റേത് കുറ്റസമ്മതം അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം സ്വാഗതാര്‍ഹം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കവും ഭരണ കക്ഷികളില്‍പെട്ടവരും ആവശ്യപ്പെട്ടിട്ടും പെഗാസസ് ചാര വൃത്തിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ചാരവൃത്തിയില്‍ കുറ്റസമ്മതം നടത്തുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഭരണപരാജയങ്ങളെയും അഴിമതികളെയും തുറന്നുകാണിക്കുന്ന മാധ്യമങ്ങളെയും രാഷ്ട്രീയനേതാക്കളെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും പൊതു പ്രവര്‍ത്തകരെയും ചാരവലയത്തിലാക്കി അധികാരത്തില്‍ തുടരുന്ന മോദീസര്‍ക്കാര്‍ രാജ്യത്തിന് തന്നെ അപമാനമാണ്.
സംസ്ഥാനത്ത് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കുമെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവം സ്വാഗതാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ആചാരങ്ങളും വിശ്വാസങ്ങളും ദൈവം അഗീകരിക്കില്ലെന്നിരിക്കെ ദൈവത്തിന്റെ മറപിടിച്ച് ആത്മീയ വാണിഭം നടത്തുന്നവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ച് സാമൂഹ്യ നവോത്ഥാനത്തിന് ഉതകുംവിധമാകണം അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കാനെന്നും യോഗം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, പി അബ്ദുല്‍അലി മദനി, അഡ്വ. എം മൊയ്തീന്‍ കുട്ടി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍, സി അബ്ദുല്ലത്തീഫ്, പി പി ഖാലിദ്, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഫൈസല്‍ നന്മണ്ട, കെ അബൂബക്കര്‍ മൗലവി, കെ എ സുബൈര്‍, കെ പി അബ്ദുറഹ്മാന്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍ തൃശൂര്‍, കെ എം കുഞ്ഞമ്മദ് മദനി, ഡോ. ജാബിര്‍ അമാനി, സി മമ്മു കോട്ടക്കല്‍, എം അഹ്മദ് കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, അബ്ദുസ്സലാം പുത്തൂര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫാസില്‍ ആലുക്കല്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, റുക്‌സാന വാഴക്കാട്, ഫിദ ബാസിമ, അഫ്‌നിദ പുളിക്കല്‍ പ്രസംഗിച്ചു.

Back to Top