പഴയകത്ത് അബൂബക്കര്‍
താനൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രവര്‍ത്തകനായിരുന്ന പഴയകത്ത് അബൂബക്കര്‍ (67) നിര്യാതനായി. അസുഖം കാരണം അഞ്ചു മാസത്തോളമായി വിശ്രമത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കാലത്ത് ഇസ്‌ലാഹി ആദര്‍ശം സ്വീകരിക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 2013 മുതല്‍ മരണം വരെയും ശബാബിന്റെയും പുടവയുടെയും ഏജന്റ് ആയിരുന്നു. കെ എന്‍ എം ശാഖാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിംലീഗ്, സാന്ത്വനം പാലിയേറ്റീവ് കെയര്‍, മദ്യവിരുദ്ധ കൂട്ടായ്മ, കെ റെയില്‍ വിരുദ്ധ സമരം, ദയാപുരം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: സൈനുല്‍ ആബിദ്, ഖാലിദ് (ദുബായ്), സൈഫുന്നിസ (മദ്രാസ്), വാഫിറ ഹന്ന. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
അബ്ദുല്‍കരീം കെ പുരം